KERALA
പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു
തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി. കഴിഞ്ഞ ദിവസം അർധരാത്രി മുതലാണ് വില വർധിച്ചത്. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂടുന്നത്. ഈ ആഴ്ച്ച ഇത് മൂന്നാം തവണയാണ് ഇന്ധന വില വർധിക്കുന്നത്.
കഴിഞ്ഞ ദിവസം പെട്രോളിന് ലിറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയും കൂടിയിരുന്നു. നാലുമാസത്തിന് ശേഷം ചൊവ്വാഴ്ച പെട്രോളിന് 88 പൈസയും ഡിസലിന് 85 പൈസയും കൂട്ടിയിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിലിന്റെ വില വർധനവാണ് ഇപ്പോൾ വില കൂടിയതിനു കാരണം. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 105 രൂപ 5 പൈസയും ഡീസൽ 92 രൂപ 27 പൈസയുമാണ് കഴിഞ്ഞ ദിവസത്തെ വില.
എണ്ണക്കമ്പനികള്‍ എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതോടെ വരും ദിവസങ്ങളിലും വില വര്‍ധിക്കാനാണ് സാധ്യതയെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു.