EDAPPAL
സി. എച്ച് കൾച്ചറൽ സെന്റർ ഒരുക്കിയ പറവകൾക്കൊരു നീർക്കുടം ശ്രദ്ധേയമാവുന്നു
എടപ്പാൾ : കടുത്ത വേനലിൽ ജലാഷയങ്ങൾ വറ്റി വരണ്ടതോടെ മനുഷ്യർക്കൊപ്പം പക്ഷികളും, മൃഗങ്ങളും ദാഹ ജലം ലഭിക്കാതെ പ്രയാസമാനുഭവിക്കുമ്പോൾ സി. എച്ച് കൾച്ചറൽ സെന്റർ ഒരുക്കിയ പറവകൾക്കൊരു നീർക്കുടം ശ്രദ്ധേയമാവുന്നു.
എടപ്പാൾ തലമുണ്ട കേന്ദ്രമായി പ്രവർത്തിക്കുന്ന കൾച്ചറൽ സെന്റർ മേഖലയിൽ ഇത്തരത്തിൽ പത്തോളം പോയന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. പരിപാടി പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്തു. വി. കെ. എ മജീദ് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജുബൈരിയ കല്ലിങ്ങൽ,മിനി. ടി. വി,തസ്തിക്കീർ പി. വി, കരിമ്പനക്കൽ അസീസ്, ഫൈസൽ,മുഹമ്മദ് കുട്ടി കല്ലിങ്ങൽ,അബ്‌ദുട്ടി ടി. വി എന്നിവർ സംസാരിച്ചു..