EDAPPAL

സ്നേഹഭവനം താക്കോൽ ദാനവുംയാത്രയയപ്പ് സംഗമവും

എടപ്പാൾ : സാറ്റോ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന Higher Secondary Arabic Teachers’ Organization (HSATO) മലപ്പുറം ജില്ലാ കമ്മിറ്റി കാലടി പഞ്ചായത്തിലെ മൂർച്ചിറയിൽ നിർമ്മാണം പൂർത്തിയാക്കിയ വീടിൻ്റെ താക്കോൽദാനവും ജില്ലയിലെ ഹയർ സെക്കൻഡറി അറബിക് അധ്യാപകരിൽ നിന്നും ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും ഏപ്രിൽ 26 ഞായറാഴ്ച രാവിലെ പത്ത് മണിക്ക് എടപ്പാൾ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ജില്ലയിലെ ഹയർസെക്കൻഡറി അറബിക് അധ്യാപകരിൽ നിന്നും സ്വരൂപിച്ച
18 ലക്ഷം രൂപ ചെലവഴിച്ച് 750 സ്ക്വയർ ഫീറ്റിൽ ഏഴ് മാസം കൊണ്ടാണ് പണി പൂർത്തിയാക്കിയത്.

വീടിൻ്റെ താക്കോൽ കൈമാറ്റവും യാത്രയയപ്പ് സംഗമത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനവും വിവിധ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ സാഹിത്യകാരൻ പി.സുരേന്ദ്രൻ നിർവഹിക്കുമെന്ന് സാറ്റോ ജില്ലാ പ്രസിഡൻ്റ് എ.റഷീദ് എടവണ്ണ, സെക്രട്ടറി ജംഷീദ് പോത്തുകല്ല്, നിർമ്മാണ കമ്മിറ്റി ചെയർമാൻ കെ.പി.അബൂബക്കർ, കൺവീനർ എം.ഹംസ, ട്രഷറർ ഷർഹബീൽ GHSS Edapal പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ തുടങ്ങിയവർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button