KUTTIPPURAMLocal news

റെയിൽ പാളത്തിനു മുകളിൽ നടന്നാൽ 6 മാസം തടവ് അല്ലെങ്കിൽ 1000 രൂപ പിഴ

കുറ്റിപ്പുറം ∙ റെയിൽവേ സ്റ്റേഷനിൽ നിയമം ലംഘിച്ച് പാളത്തിനു മുകളിലൂടെ ഇരുവശത്തേക്കും കടക്കുന്ന യാത്രക്കാർ ജാഗ്രത പാലിക്കുക. അപകട സാധ്യതയ്ക്കു പുറമേ ഇന്നുമുതൽ ഇത്തരക്കാരെ പിടികൂടാൻ മഫ്ടിയിൽ ആർപിഎഫ് സംഘവും പ്ലാറ്റ്ഫോമിൽ ഉണ്ടാകും. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൽ ട്രെയിൻ ഇറങ്ങുന്ന വിദ്യാർഥികളിൽ പലരും ഒന്നാം പ്ലാറ്റ്ഫോമിലെത്താൻ മേൽപാലം ഉപയോഗിക്കാതെ റെയിൽവേ പാളം മറികടക്കുന്ന സാഹചര്യത്തിലാണ് ആർപിഎഫ് കർശന പരിശോധന നടത്തുന്നത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button