EDAPPAL

യൂത്ത് ലീഗ് എം എസ് എഫ് പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ : കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ തെരഞ്ഞെടുപ്പ് പരാജയം ഭയന്ന് കൊട്ടേഷൻ സംഘത്തിന്റെ നേതൃത്വത്തിൽ എസ് എഫ് ഐയും പോലീസും ചേർന്ന് എം എസ് എഫ്, കെ എസ് യു വിദ്യാർത്ഥി നേതാക്കളെ അകാരണമായി മർദ്ദിച്ചതായി ആരോപിച്ച് വട്ടംകുളം പഞ്ചായത്ത് എം എസ് എഫ്, യൂത്ത് ലീഗ് ഭാരവാഹികളുടെ നേതൃത്വത്തിൽ നടുവട്ടത്ത് പ്രതിഷേധ പ്രകടനം നടത്തി. മലപ്പുറം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഇബ്രാഹിം മൂതൂർ ഉദ്ഘാടനം ചെയ്തു.
എം എസ് എഫ് മലപ്പുറം ജില്ലാ സെക്രട്ടറി ഏ വി നബിൽ അധ്യക്ഷത വഹിച്ചു.
യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി അംഗം പത്തിൽ സിറാജ്, ഹസ്സൈനാർ നെല്ലിശ്ശേരി, റഫീഖ് ചേകനൂർ, സജീർ എം എം, എംകെ മുജീബ്, മിർഷാദ് വിവി, സുലൈമാൻ മൂതൂർ, ഷബീബ് ശുകപുരം, ശിഹാബ് മാസ്റ്റർ, ജാഫർ എംകെ, അലി കെ കെ, സുലൈമാൻ തൊണ്ടിയിൽ, സിപി മുഹമ്മദലി, റഷീദ് പി ടി, കോഹിനൂർ മുഹമ്മദ്‌,സിറാജ് നടുവട്ടം, ജസീൽ കുറ്റിപ്പാല, അൻഷിഫ് കെ വി നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button