EDAPPAL
കെ.എസ്.കെ.ടി.യു. ആത്മാഭിമാന സംഗമം നടത്തി
എടപ്പാൾ: കെ.എസ്.കെ.ടി.യു. വട്ടംകുളം വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പാലയിൽ ആത്മാഭിമാന സംഗമം നടത്തി. ജില്ലാ ട്രഷറർ കെ.പി.ശങ്കരൻ ഉദ്ഘാടനം ചെയ്തു. പി.ജി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ഏരിയ കമ്മറ്റിയംഗം എം.മുസ്തഫ ലോക്കൽ സെക്രട്ടറി എം.എ നവാബ്, പി.കൃഷ്ണൻ, എസ്.ജിതേഷ്, വി.പി.അനിത, എം.എം.ഉണ്ണികൃഷ്ണൻ, സി.എസ്.പ്രസന്ന, കെ.വി.അയ്യപ്പൻ, വി.പി ബേബി എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലയിൽ മികവ് തെളിയിച്ചവരെ അനുമോദിച്ചു.