BREAKING NEWSCHANGARAMKULAMLATEST NEWSLocal newsPUBLIC INFORMATIONUPDATES

യു​വാ​വി​നെ മ​ർ​ദി​ച്ചു; നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

ച​ങ്ങ​രം​കു​ളം: മൂ​ക്കു​ത​ല​യി​ൽ യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. നാ​ലു​പേ​രെ ച​ങ്ങ​രം​കു​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​ക്കു​ത​ല സ്വ​ദേ​ശി​ക​ളാ​യ ജി​തി​ൻ (25), നി​ഹാ​ൽ (18), മു​ഹ​മ്മ​ദ് ഹാ​ദി​ഫ് (19), രാ​ഹു​ൽ (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​രു പ്ര​തി കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്ന് ച​ങ്ങ​രം​കു​ളം എ​സ്.​ഐ ജി​തി​ൻ വാ​സ് പ​റ​ഞ്ഞു.ഈ ​മാ​സം 22നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. മൂ​ക്കു​ത​ല സ്വ​ദേ​ശി വെ​ന്നി​ല വ​ള​പ്പി​ൽ അ​ഫ്സ​ലി​നെ മു​ൻ വി​രോ​ധം തീ​ർ​ക്കാ​ൻ അ​ഫ്സ​ലി​നെ വീ​ട്ടി​ൽ നി​ന്ന് വി​ളി​ച്ചു​വ​രു​ത്തി മൂ​ക്കു​ത​ല കാ​വി​ൽ​പാ​ടം കു​ള​ത്തി​ന് സ​മീ​പം അ​ഞ്ച് പേ​ര​ട​ങ്ങു​ന്ന സം​ഘം മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.ച​ങ്ങ​രം​കു​ളം പൊ​ലീ​സി​ന് ല​ഭി​ച്ച പ​രാ​തി​യി​ൽ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്.പി​ടി​യി​ലാ​യ പ്ര​തി​ക​ളെ പൊ​ന്നാ​നി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button