യുക്രൈനിൽ നിന്ന് നാട്ടിലെത്തിയ പുർവ്വ വിദ്യാർത്ഥികൾക്ക് ഐഡിയൽ കാമ്പസിൽ സ്വീകരണം നൽകി
തവനൂർ: യുക്രൈനിലെ യുദ്ധഭീതിയിൽ നിന്ന് സുരക്ഷിതമായി നാട്ടിലെത്തിയ പുർവ്വ വിദ്യാർത്ഥികൾക്ക് ഐഡിയൽ കാമ്പസിൽ സ്വീകരണം നൽകി.
കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർ സെക്കണ്ടറിയിലെ പൂർവ്വ വിദ്യാർത്ഥികളായ അമൻഷരീഫ് (മുൻ NSS കോഡിനേറ്റർ) , മുഹമ്മദ് സ്വാലിഹ്, മുഹമ്മദ് ഹഫീസ്, റിദ അഷ്റഫ് ,ഹിബ ഹനാൻ, ഷിബിൻ നവാസ്, മുഹമ്മദ് ഹാശിർ, ഷറഫാസ് എന്നിവർക്കാണ് സ്വീകരണം നൽകിയത്
‘വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി യുക്രൈനിലെത്തിയ ഞങ്ങൾ കീവിലെ ബോഗോമോട്ടിൻ കോളേജിൽ ഓന്നാം വർഷ എംബിബിഎസ് പoനത്തിനിടക്കാണ് റഷ്യ – യുക്രൈൻ യുദ്ധം കാരണം ജീവൻ തന്നെ തിരിച്ചു കിട്ടുമോ എന്ന ഭീതിയിലായത്.
ഇതറിഞ്ഞ ഉടനെ തന്നെ രക്ഷിതാക്കളും ഐഡിയൽസ്കൂൾ അധികൃതരും അദ്ധ്യാപകരും നിരന്തരം ബന്ധപ്പെടുകയും ഞങ്ങൾക്ക് ധൈര്യം പകരുകയും ചെയ്തിരുന്നു.
ഇവരുടെയെല്ലാം പ്രാർത്ഥനകളുടെയും
ഭരണ കർത്താക്കളുടെ സമയോചിത ഇടപെടലുകളുടെയും ഫലമായാണ് സുരക്ഷിതമായി നാട്ടിലെത്താൻ സാധിച്ച ‘തെന്ന് മറുപടി പ്രസംഗത്തിൽ അമൻ ശരീഫ് പറഞ്ഞു.
ഐഡിയൽ മാനേജർ മജീദ് ഐഡിയൽ, ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ സെന്തിൽ കുമരൻ ,ഹൈസ്കൂൾ എച്ച് എം ചിത്ര ഹരിദാസ്, സിബിഎസ്ഇ പ്രിൻസിപ്പാൾ സമീർ ആസിഫ്, ബിന്ദു മോഹൻ, പ്രിയ അരവിന്ദ്, ലീന പ്രേം, ഉഷ കൃഷ്ണകുമാർ,സിന്ധു ദിനേശ്, സുപ്രിയ ഉണ്ണികൃഷ്ണൻ, ബിന്ദു പ്രകാശ് ,ഉമർ പുനത്തിൽ, ശിൽപ, ഷാഫി എന്നിവർ സംബന്ധിച്ചു.