മൂക്കുതല പി സി എൻ ജി എച്ച് എസ് എസ് 1978 79 ബാച്ച് സൗഹൃദ കൂട്ടായ്മ നെല്ലിമരചോട്ടിൽ കുടുംബ സംഗമം നടത്തി
ചങ്ങരംകുളം:പി സി എൻ ജി എച്ച് എസ് എസ് 1978 79 ബാച്ച് എസ്എസ്എൽസി കൂട്ടായ്മ നെല്ലിമരച്ചോട്ടിൽ കുടുംബ സംഗമം 2026 മൂക്കുതല മുക്തി സ്തലേശ്വരി കല്യാണമണ്ഡപത്തിൽ വച്ച് വിപുലമായി നടന്നു.ചടങ്ങ് ഇ എം കൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.സംഘടനാ പ്രസിഡണ്ട് ഇബ്രാഹിം മൂക്കുതല അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി വിജയൻ വാക്കെത്ത് സ്വാഗതവും പ്രവർത്തന വിശകലനവും നടത്തി.തുടർന്ന് ഗുരുനാഥനെ പൊന്നാട അണിയിച്ചു ഉപഹാരം നൽകി ആദരിച്ചു.കവി ഇബ്രാഹിം മുക്കുതലയുടെ കവിതാ സമാഹാരത്തിന്റെ കവർപേജ് പ്രകാശനം വേദിയിൽ നടന്നു. .ആശംസകൾ അർപ്പിച്ചുകൊണ്ട് സുരേന്ദ്രൻ നരണിപ്പുഴ ജബ്ബാർ ആലങ്കോട് മോഹനൻ പി രാജ് കെ കമറുന്നിസ സുജ എ കെ രാജലക്ഷ്മി ശാരദ സത്യബാമ തുടങ്ങിയവർ സംസാരിച്ചു തുടർന്ന് വ്യത്യസ്ത കലാപരിപാടികൾ മത്സരങ്ങൾ സമ്മാനവിതരണം കുട്ടിക്കലാശം എന്നിവയും ഉണ്ടായി ചടങ്ങുകൾക്ക് രാധാകൃഷ്ണൻ സി എസ് വിജയൻ കെ സെയ്ദ് മുഹമ്മദ് അബ്ദുൽ റസാക്ക് സുലൈമാൻ ശങ്കരൻ ഖാദർ അബ്ദുൽ മജീദ് ഭരതൻ തുടങ്ങിയവർ നേതൃത്വം നൽകി