CHANGARAMKULAM

മൂക്കുതല ജിം റോഡ് തകർന്നു:യാത്രക്കാർ ദുരിതത്തിൽ

ചങ്ങരംകുളം:മൂക്കുതല മൂന്നാം വാർഡ്
ജിം റോഡ് തകർന്നതോടെ യാത്രക്കാർ ദുരിതത്തിൽ.വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ ഇടാൻ വേണ്ടി രണ്ടു തവണയായി കീറിയ റോഡരികിൽ പണികഴിഞ്ഞ് മണ്ണിട്ട് പോയിട്ട് മാസങ്ങളായി. ഈ ഭാഗങ്ങളിൽ കോൺക്രീറ്റ് ചെയ്യാത്തതിനാൽ ശക്തമായ മഴയിൽ ചെളി വെള്ളം കെട്ടിനിന്ന് കാൽ നടയാത്ര പോലും ദുസ്സഹമായെന്നാണ് നാട്ടുകാരുടെ പരാതി.പലയിടത്തും വലിയ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.പല തവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും
ഇതുവരെ പരിഹാരമായിട്ടില്ലെന്നും ദുരിതത്തിന് ഉടനെ പരിഹാരമുണ്ടാവണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button