ചങ്ങരംകുളം:കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ നികുതി കൊള്ളക്കും പിടിച്ചുപറിക്കുമെതിരെ നന്നംമുക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു. ഐനിച്ചോട് സെന്ററിൽ നിന്നും ആരംഭിച്ച പദയാത്ര ചങ്ങരംകുളം ഹൈവേയിൽ സമാപിച്ചു. മുസ്ലിം ലീഗ് പൊന്നാനി മണ്ഡലം വൈസ് പ്രസിഡന്റ് വി മുഹമ്മദുണ്ണി ഹാജി ജാഥ ക്യാപറ്റാൻ നന്നംമുക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് മുഹമ്മദലി നരണിപ്പുഴക്ക് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അഷ്‌റഫ് കാട്ടിൽ, ട്രഷറർ ബീരാവു ചേലക്കടവ്,സാദിഖ് നെച്ചിക്കൽ, കെ പി അബൂബക്കർ, എന്നിവർ പദയാത്രക്ക് നേതൃത്വം നൽകി.ചങ്ങരംകുളം ഹൈവേയിൽ നടന്ന സമാപന പരിപാടി എസ് ടി യു നേതാവ് ഇ പി ഏനു ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം പത്തിൽ അഷ്‌റഫ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.