EDAPPAL

പൊന്നാനി റോഡിൽ ഇനി ‘ബെൽ അടിച്ചാൽ ഓട്ടോ വരും; പുതിയ സംവിധാനം ഒരുക്കി ഡ്രൈവർമാർ

എടപ്പാൾ: പൊന്നാനി റോഡിൽ ഇനി
ബെൽ അടിച്ചാൽ ഓട്ടോ വരും. പ്രായമായവർ ഉൾപ്പെടെ റോഡ് കടന്ന് മറുവശത്തെത്തി ഓട്ടോ വിളിക്കുന്നതിലുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാണ് ഓട്ടോ ഡ്രൈവർമാർ പുതിയ സംവിധാനം ഒരുക്കിയത്. പൊന്നാനി റോഡിലെ ചൈതന്യ വെജിറ്റബിൾസിന് മുൻവശത്തെ പോസ്റ്റിൽ ആണ് സ്വിച്ച് സ്ഥാപിച്ചിട്ടുള്ളത്.
ഇതിൽ വിരൽ അമർത്തിയാൽ സമീപത്തെ ഓട്ടോ സ്റ്റാൻഡിനോടു ചേർന്ന് സ്ഥാപിച്ച അലാം മുഴങ്ങും. ഈ സമയം മുൻനിരയിലുള്ള ഓട്ടോ സ്വിച്ചിനു സമീപം കാത്തുനിൽക്കുന്ന യാത്രക്കാർക്ക് അരികിലെത്തും. മറ്റു റോഡുകളിലും ഈ രീതിയിൽ സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് ഡ്രൈവർമാർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button