മിഴി തുറക്കാതെ പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ സിഗ്നൽ കാമറ
പൊന്നാനി : ചമ്രവട്ടം ജങ്ഷനിൽ അഞ്ച് വർഷം മുമ്പ് സ്ഥാപിച്ച നിരീക്ഷണ കാമറയും മോട്ടോർ വാഹന വകുപ്പിന് കീഴിൽ മാസങ്ങ മുമ്പ് സ്ഥാപിച്ച സി.സി.ടി. വി കാമറയും ഇനിയും മിഴി തുറന്നില്ല.
കൂടാതെ ജങ്ഷനിലെ സിഗ്നൽ സംവിധാനവും തോന്നും പടിയാണ് പ്രവർത്തിക്കുന്നത് . അപകടങ്ങളും കുറ്റകൃത്യങ്ങളും കൃത്യമായി നിരീക്ഷിക്കാനാണ് പൊലിസ് മേൽനോട്ടത്തിൽ അഞ്ച് വർഷം മുമ്പ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. എന്നാൽ കുറച്ച് മാസം മാത്രം പ്രവർത്തിച്ച ക്യാമറകൾ പിന്നീട് നിശ്ചലമായി റോഡിലെ നിയമലംഘനങ്ങൾ തടയാൻ മോട്ടോർ വാഹന വകുപ്പിന് കീഴിൽ വെർച്വൽ ലുപ് സംവിധാന ഭാഗമായി മാസങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ക്യാമറകളും പ്രവർത്തന
സജ്ജമായിട്ടില്ല.
ലൈറ്റുകളുടെ പുനഃക്രമീകരണം തുടർക്കഥയായിട്ടും സിഗ്നൽ മിഴിയടക്കുന്നത് പതിവായി. കെൽട്രോൺ അധികൃതരുടെ പിടിപ്പുകേടാണ് സംവിധാനം തകരാറിലാകാൻ കാരണമെന്നാണ് ആക്ഷേപം. മാസത്തിൽ രണ്ട് തവണ എന്ന നിലയിലാണ് ഇപ്പോൾ ചമ്രവട്ടം ജങ്ഷനിലെ സിഗ്നൽ ലൈറ്റുകൾ പ്രവർത്തനരഹി തമാവുന്നത്.
രണ്ടു മാസം മുമ്പ് അറ്റകുറ്റ പണി നടത്തിയെങ്കിലും കൗണ്ടിങ്ങും ചില ലൈറ്റുകളും ഇപ്പോഴും തകരാറിലാണ്. ഇതോടെ ച്രമവട്ടം ജങ്ഷനിൽ അപകടവും നിത്യസംഭവമായി. പൊന്നാനി കുറ്റിപ്പുറം ദേശീയ പാതയിലെ പ്രധാന ജങ്ഷനായ ചമ്രവട്ടം ജങ്ഷനിലെ സിഗ്നൽ ലൈറ്റുകളാ ണ് തോന്നിയ പോലെ പ്രവർത്തിക്കുന്നത്.
പൊന്നാനി – കുറ്റിപ്പുറം , എടപ്പാൾ – പൊന്നാനി , തിരൂർ – പൊന്നാനി റോഡുകൾ സംഗമിക്കുന്ന പ്രധാന ജങ്ഷനാണ് ചമ്രവട്ട സിഗ്നൽ ലൈറ്റുകൾ താളം തെറ്റിയതോടെ വാഹനങ്ങൾ തോന്നിയ പോലെയാണ് റോഡിലൂടെ കയറിപ്പോകുന്നത്.