EDAPPAL
മില്ലറ്റ് മേളയും പ്രദർശനവും സംഘടിപ്പിച്ചു
എടപ്പാൾ: അന്താരാഷ്ട്ര മില്ലറ്റ് വർഷാചരണത്തിൻ്റെ ഭാഗമായി വട്ടംകളം സി പി എൻ യു പി സ്കൂളിൽ മില്ലറ്റ് മേളയും പ്രദർശനവും നടന്നു. ചെറു ധാന്യ വിഭാഗത്തിൽ പെടുന്ന റാഗി ബജ്റ തിന ചോളം വരക് ചാമ കവടപുല്ല് കൊറേലി തുടങ്ങിയവയുടെ പ്രദർശനവും ധാന്യങ്ങൾ കൊണ്ട് ഉണ്ടാക്കിയ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനവും നടന്നു ചെറുധാന്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് നൽകി പി ടി എ പ്രസിഡൻ്റ് എം എ നവാബ് ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് ലളിത.സി അധ്യക്ഷയായ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി സി.സജി പരിപാടി വിശദീകരിച്ചു ഷാനിബ,സുജാബേബി,സിൽജി, നസീമാബി,ഹരിശങ്കർ ,ശ്രീദൻ ,നാരായണൻ, രമ്യ ,വിൻ സി,ജസ്ന , ശ്രീജിത്ത്,സുരേഷ് .ഇ.പി എന്നിവർ നേതൃത്വം നൽകി.