CHANGARAMKULAM
ലഹരിക്കെതിരെ ഫുട്ബോൾ മത്സരം:ചാലിശേരി ജനമൈത്രി പോലീസ് ജേതാക്കളായി
ചാലിശ്ശേരി: ലഹരി വിരുദ്ധ ബോധവൽക്കരണം സേ നോ ടു ഡ്രഗ്സ് ന്റെ ഭാഗമായി നടത്തിയ ഫുട്ബോൾ മത്സരത്തിൽ ചാലിശേരി ജനമൈത്രി പോലീസ് ജേതാക്കളായി.ഫ്രണ്ട്സ് റിക്രിയേഷൻ ക്ലബ്ബ് കൊള്ളന്നൂർ സംഘടിപ്പിച്ച അഖില കേരളാ സെവൻസ് ഫുട്ബാൾ മത്സരത്തിൽ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ പോലീസും പാലക്കാട് ജില്ലയിലെ ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പോലീസുകാരുമാണ് സൗഹൃദ ഫുട്ബാൾ മത്സരത്തിൽ കളിച്ചത്.ഒന്നിനെതിരെ നാലു ഗോളുകൾക്ക് കുറ്റിപ്പുറം പോലീസ് ടീമിനെ തോൽപ്പിച്ച് ചാലിശ്ശേരി പോലീസ് ടീം ചാമ്പ്യൻമാരായി.മത്സരത്തിൽ മികച്ച താരമായി ചാലിശ്ശേരി പോലീസ് ടീമിലെ നിഷാദിനെ തിരഞ്ഞെടുത്തു.ലഹരിക്കെതിരെ സ്റ്റേഷൻ പരിധിയിൽ എട്ടോളം മൽസരങ്ങളിൽ ചാലിശേരി ജനമൈത്രി പോലീസ് ടീം മൽസരിച്ചു.വിജയികൾക്കുള്ള ട്രോഫി ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീകുമാറും ടീമംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങി