AccidentBREAKING NEWSLATEST NEWSLocal newsPONNANIPUBLIC INFORMATIONSocialUPDATES
പൊന്നാനിയിൽ വാഹനാപകടം: ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് പരിക്ക്
പൊന്നാനി: പോലീസ് സ്റ്റേഷന് സമീപം കാറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുഡ്സ് ഡ്രൈവർക്ക് പരിക്കേറ്റു. തിരൂർ സ്വദേശി കുപ്പത്ത് സിദ്ദീഖിനാണ് പരിക്കേറ്റത്.അപകടവിവരമറിഞ്ഞ ഉടൻ പൊന്നാനി ‘സ്ക്വാഡ് 54’ ആംബുലൻസ് പ്രവർത്തകർ സ്ഥലത്തെത്തി പരിക്കേറ്റയാളെ പൊന്നാനി താലൂക്ക് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ആലത്തിയൂർ ഇമ്പിച്ചിബാവ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.കൂട്ടിയിടിയെ തുടർന്ന് കാറിൽ നിന്നും റോഡിലേക്ക് ചോർന്നുവീണ ഓയിൽ, പൊന്നാനിയിൽ നിന്നെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി റോഡിൽ നിന്നും നീക്കം ചെയ്തു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പൊന്നാനി പോലീസ് സ്ഥലത്ത് സന്നിഹിതരായിരുന്നു.