AccidentBREAKING NEWSLATEST NEWSLocal newsPONNANIPUBLIC INFORMATIONSocialUPDATES

പൊന്നാനിയിൽ വാഹനാപകടം: ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

പൊന്നാനി: പോലീസ് സ്റ്റേഷന് സമീപം കാറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുഡ്സ് ഡ്രൈവർക്ക് പരിക്കേറ്റു. തിരൂർ സ്വദേശി കുപ്പത്ത് സിദ്ദീഖിനാണ് പരിക്കേറ്റത്.​അപകടവിവരമറിഞ്ഞ ഉടൻ പൊന്നാനി ‘സ്ക്വാഡ് 54’ ആംബുലൻസ് പ്രവർത്തകർ സ്ഥലത്തെത്തി പരിക്കേറ്റയാളെ പൊന്നാനി താലൂക്ക് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ആലത്തിയൂർ ഇമ്പിച്ചിബാവ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.​കൂട്ടിയിടിയെ തുടർന്ന് കാറിൽ നിന്നും റോഡിലേക്ക് ചോർന്നുവീണ ഓയിൽ, പൊന്നാനിയിൽ നിന്നെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി റോഡിൽ നിന്നും നീക്കം ചെയ്തു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പൊന്നാനി പോലീസ് സ്ഥലത്ത് സന്നിഹിതരായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button