CHANGARAMKULAM

മാറഞ്ചേരി പഞ്ചായത്ത് മുസ്ലിംലീഗ് വഖഫ് സംരക്ഷണ സമര സംഗമം നടത്തി

മാറഞ്ചേരി: വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സി ക്ക് വിടാനുള്ള ഇടത് സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ സംസ്ഥാന മുസ്ലിംലീഗ് കമ്മിറ്റി ആഹ്വാനം ചെയ്ത വഖഫ് സംരക്ഷണ സമര ത്തിന്റെ രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുറങ്ങ് കുണ്ടുകടവ് സെന്ററിൽ സംഘടിപ്പിച്ച സമര സംഗമം ജില്ലാ മുസ്ലിംലീഗ് വൈസ് പ്രഡിഡന്റ് അഷ്റഫ് കോക്കൂർ ഉത്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മുസ്ലിം യൂത്തീഗ് സെക്രട്ടറി,കെസി ശിഹാബ്,പൊന്നാനി മണ്ഡലം മുസ്ലിംലീഗ് ട്രഷറർ പിപി ഉമ്മർ,വൈസ് പ്രസിഡന്റ് ടികെ റഷീദ്,മണ്ഡലം മുസ്ലിംയൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഡ്വ :കെഎ ബക്കർ എന്നിവർ ആശംസകൾ അർപ്പിച്ചു. പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് ഐപി അബ്ദുള്ള യുടെ അധ്യക്ഷതയിൽ ആരംഭിച്ച സമര സംഗമത്തിന് മാറഞ്ചേരി പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി,കെ ടി അബ്ദുൽ ഗനി,ടി മുസ്തഫ,എൻ റസാക്ക്,റാഫി പത്തായി,ഷുക്കൂർ പരിച്ചകം,കെ വി കുഞ്ഞിമോൻ,കെ നൗഷാദ്,സലാം പത്തായി,ബാവ കാഞ്ഞിരമുക്ക്,ഇബ്രാഹിം വടമുക്,മുഹമ്മദലി വടമുക്ക്,ഷാഫി ബ്ലോസം,അലി എസ്ടിയു മുഹമ്മദ് എസ്ടിയു എന്നിവർ നേതൃത്വം നൽകി,

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button