CHANGARAMKULAM

ചാലിശേരി ജിസിസി ക്ലബ്ബ് അംഗൻവാടി കുട്ടികൾക്ക് കസേരകൾ സമ്മാനിച്ചു

ചങ്ങരംകുളം: ചാലിശ്ശേരി ജിസിസി ക്ലബ് അംഗൻവാടിയിലേക്ക് കസേരകൾ സമ്മാനിച്ചു.ക്ലബ്ബിന് സമീപത്തുള്ള പഞ്ചായത്ത് 104 നമ്പർ അറക്കൽ അംഗൻവാടിയിലെത്തുന്ന കുട്ടികൾക്ക് ഇരിക്കാനാണ് ഇരുപതോളം പ്ലാസ്റ്റിക് കസേരകൾ നൽകിയത് നിലവിൽ മരബഞ്ചിലാണ് കുട്ടികൾ
ഇരുന്നിരുന്നത്.ഇരിപ്പിടത്തിനൊപ്പം മധുരവും ലഭിച്ചത് കുരുന്നുകൾക്ക് ഇരട്ടി ആഹ്ലാദമായി. ക്ലബ്ബ് പ്രസിഡൻറ് ഷാജഹാൻ നാലകത്ത്, വൈസ് പ്രസിഡൻറ് സി.വി. മണികണ്ഠൻ, ട്രഷറർ എ എം ഇക്ബാൽ, ജോ സെക്രട്ടറി നൗഷാദ് മുക്കൂട്ട്, ജോസ് മോൻ അദ്ധ്യാപിക പ്രീതി, ഹെൽപർ വിജയ എന്നിവരും രക്ഷിതാക്കളും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button