EDAPPAL

ജനപ്രതിനിധി ഉദ്യോഗസ്ഥ സംഗമം നടത്തി

എടപ്പാൾ: തവനൂർ ഗ്രാമപഞ്ചായത്ത് ‘തവനൂർ ലെജൻസ്’ എന്ന പേരിൽ ജനപ്രതിനിധി ഉദ്യോഗസ്ഥ സംഗമം നടത്തി. ഭരണ കാലാവധി അവസാനിക്കുന്ന ഘട്ടത്തിൽ 5 വർഷത്തെ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിലും, പദ്ധതികളിലും ജീവനക്കാർ ഒപ്പം നിന്ന് പ്രവർത്തിച്ചതിൽ ആദരവിൻ്റെ ഭാഗമായാണ് ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥ സംഗമം സംഘടിപ്പിച്ചത്. തവനൂർ കെ.സി.എ.ഇ.ടി യിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് സി.പി.നസീറ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി പി.കെ.അബ്ദുൾ സലീം, സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാരായ പി.എസ്. ധനലക്ഷ്മി, കെ.ലിഷ, എ.പി.വിമൽ, മെമ്പർമാരായ എം.ബാലകൃഷ്ണൻ, എ.അബ്ദുള്ള, അസിസ്റ്റൻറ് സെക്രട്ടറി വി.എം.സജി എന്നിവർ പ്രസംഗിച്ചു. ജീവനക്കാരുടെ കലാപരിപാടികളും, കോഴിക്കോട് കരിന്തണ്ടൻസിൻ്റെ നാടൻ പാട്ടും അരങ്ങേറി. ഗ്രാമ പഞ്ചായത്ത്,വിദ്യാഭ്യാസം,വിവിധ ഘടക സ്ഥാപനങ്ങളിലെ ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. വികസന പ്രവർത്തനങ്ങളിൽ ജീവനക്കാർ വഹിച്ച പങ്ക് വലുതാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സി.പി.നസീറ പറഞ്ഞു.

MP6 EDPL THAVANOOR തവനൂർ കെ.സി.എ.ഇ.ടി യിൽ നടന്ന ‘തവനൂർ ലെജൻസ്’ പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് സി.പി.നസീറ ഉദ്ഘാടനം നിർവഹിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button