പോലീസിന്റെ വാഹന പരിശോധന അതിര് വിടുന്നു. പി.ഡി.പി
പൊന്നാനി: ഈ കോവിഡ് കാലഘട്ടത്തിൽ വാഹന പരിശോധന ജനങ്ങളേ കൂടുതൽ ബുദ്ധിമുട്ടിക്കുന്നു വാഹനത്തിന്റെ എല്ലാ രേഖങ്ങളും ഉണ്ടായാൽ പോലും എന്തേങ്കിലും കാരണം പറഞ്ഞ് നിർബന്ധപൂർവ്വം ഭീക്ഷണി പെടുത്തിയും പിഴ അടപ്പിക്കുകയാണ്. ഇത് ജനങ്ങളോട് കാണിക്കുന്ന നീതിനിഷേധവും മനുഷ്യാവാകാശ ലംഘനവും ആണന്നും രേഖങ്ങൾ ഇല്ലാത്ത വാഹനങ്ങൾ പിടികൂടുന്നതിൽ ആർക്കും ഒരു പരാതിയും ഇല്ലെന്നും എന്നാൽ ഇപ്പേഴത്തേ പോലീസിന്റ വാഹന വേട്ട ഒരു തൊഴിലിനും പോകാൻ പറ്റാതെ സ്വന്തം കുഞ്ഞുങ്ങൾക്ക് ആവശ്യസാധനങ്ങൾ വാങ്ങി കൊടുക്കാൻ പറ്റാതേ വേദനിച്ചു നടപടികൾ മാത്രമാണന്നും ഈ വാഹന പരിശോധന കാണുമ്പോൾ പിഴ കൂടുതൽ ഈടാക്കിയാൽ അവർക്ക് കമ്മീഷൻ ഉണ്ട് എന്ന് സംശയിക്കുന്നു.
അങ്ങനെ ഒരു വ്യവസ്ഥ സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടങ്കിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ആ നിയമം പിൻവലിക്കണമെന്നും അല്ലെങ്കിൽ ജനങ്ങളും പോലീസും തെരുവിൽ ഏറ്റു മുട്ടുന്ന അവസ്ഥ ഇല്ലാതിരിക്കാനും പോലീസുമായി ജനങ്ങൾക്ക് ഉളള നല്ല ബന്ധം തകർന്നു പോകുമെന്നും ഭരണപക്ഷത്തിന് ജനങ്ങളുടെ പിന്തുണ നഷ്ടപെടുമെന്നും പി.ഡി.പി. മണ്ഡലം കമ്മിറ്റി യോഗത്തിൽ മുന്നറിയിപ്പ് നൽകി. ഈ വിവരം നേരിട്ട് മുഖ്യമന്ത്രിയേ അറിയിക്കാനും യോഗത്തിൽ തീരുമാനിച്ചു യോഗത്തിൽ പ്രസിഡന്റ് കുമ്മിൽ അബ്ദു അദ്ധ്യക്ഷത വഹിച്ചു, അശറഫ് പൊന്നാനി യോഗം ഉൽഘാടനം ചെയ്തും എം.എ അഹമ്മദ് കബീർ, സൈനുദ്ധീൻ ബദറു കാപ്പിരിക്കാട്, ഷാഫി പെരുമ്പടപ്പ് ഫൈസൽ ആഫ്രിക്ക അസീസ് വെളിയംകോട് അഫ്സൽ കാപ്പിരിക്കാട് എന്നിവർ യോഗത്തിൽ പങ്കടുത്തു സംസാരിച്ചു.

