വർഷങ്ങൾക്കു ശേഷം ആ സ്നേഹം അനുഭവിച്ചു ; അമ്മയെ കണ്ട് മീനാക്ഷി ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു

പൊതു പരിപാടികളിൽ പങ്കെടുക്കാൻ എത്തുന്ന മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോയും എല്ലാം വൈറലാകാറുണ്ട്. പഠനത്തിൽ നിന്നെല്ലാം ബ്രേക്ക് എടുത്ത് ഫ്രാൻസിലാണ് മീനാക്ഷി. മഞ്ഞുമൂടിയ മലനിരകൾക്ക് മുന്നിൽ കമ്പിളിയോടൊപ്പം ജാക്കറ്റും ധരിച്ച് നിറപുഞ്ചിരിയോടെ അവധിക്കാലം ആഘോഷിക്കുകയാണ് താരപുത്രി മീനാക്ഷി ദിലീപ്. പാരീസിൽ വെക്കേഷൻ ആഘോഷിക്കുന്ന തിരക്കിലാണ് മീനാക്ഷി. നിറപുഞ്ചിരിയോടെ നിൽക്കുന്ന ചിത്രങ്ങൾ മീനാക്ഷി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇത് കണ്ടവർക്ക് പലർക്കും ദീപിക പദ്കോണുമായി മീനാക്ഷിക്ക് സമാനത ഉണ്ടെന്നു വരെ കുറഞ്ഞ സമയത്തിനുള്ളിൽ കണ്ടെത്തിയിരിക്കുകയാണ്.
സുഹൃത്ത് നിതാ ജയകുമാറിനാണ് ഫോട്ടോഗ്രാഫർക്ക് ഉള്ള ക്രെഡിറ്റ് മീനാക്ഷി നൽകിയിരിക്കുന്നത്. അടുത്തിടെ മീനാക്ഷി തന്റെ കുടുംബത്തോടൊപ്പം അരുൺ ഗോപിയുടെ മക്കളുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ വൈറൽ ആയിരുന്നു. മീനാക്ഷി ദിലീപ് ഒരു ഡോക്ടറായി വരാൻ ഇനി അധിക കാലതാമസമില്ല. ചെന്നൈയിലാണ് മീനാക്ഷിയുടെ മെഡിസിൻ പഠനം. ഇതിനിടെ അവസരം കിട്ടുമ്പോഴെല്ലാം നാട്ടിലെത്താറുണ്ട്. അഭിനയ കുടുംബത്തിലെ അംഗമായ മീനാക്ഷിക്ക് ഡാൻസിലും കമ്പമുണ്ട്. ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതിനു ശേഷം ഇടയ്ക്കിടെ നൃത്ത വീഡിയോകൾ റീൽസ് ആയി പോസ്റ്റ് ചെയ്തിരുന്നു.
ചെന്നൈയിൽ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷിയെ അടുത്തിടെ മഞ്ജു വാര്യർ കണ്ടുമുട്ടുകയുണ്ടായി എന്ന് സിനിമ എഴുത്തുകാരൻപല്ലിശ്ശേരി പറഞ്ഞു.
പല്ലിശ്ശേരിയുടെ വാക്കുകൾ വൈറലാവുകയാണ്.
മലയാളിയായ ഒരു വ്യക്തിയാണ് മീനാക്ഷിയുടെ ലോക്കൽ ഗാർഡിയൻ. തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനായി മഞ്ജു അവിടെ എത്തിയപ്പോൾ മകൾ മീനാക്ഷി അവിടെയുണ്ടെന്ന് അറിയുകയും മകളെ കാണാൻ ആഗ്രഹിക്കുകയും ചെയ്തു. മകളും അമ്മയെ കാണാൻ ആഗ്രഹിച്ചതായി അറിഞ്ഞു എന്നാണ് പല്ലിശ്ശേരി പറയുന്നത്. അങ്ങനെ മകളെ കാണണമെന്ന് മീഡിയത്തോട് അറിയിച്ചതിന് പ്രകാരം അമ്മയെ സർപ്രൈസ് ആയി കണ്ടാൽ എന്തുചെയ്യും എന്ന് മീഡിയേറ്റർ മീനാക്ഷിയോട് ചോദിച്ചപ്പോൾ കണ്ടാൽ ഓടി ചെല്ലും കെട്ടിപ്പിടിക്കാൻ ചിലപ്പോൾ പൊട്ടിക്കരയും എന്നെല്ലാം സ്വാഭാവികമായി മീനാക്ഷി പറഞ്ഞു. എന്നാൽ അമ്മയെ കാണണോ എന്ന് ചോദിച്ചപ്പോൾ നിശബ്ദയായ മീനാക്ഷി, അച്ഛന്റെ അനുവാദമില്ലാതെ ചെയ്യില്ല എന്നും ചെയ്താൽ അത് അച്ഛന് വിഷമമാകുമെന്നാണ് പറഞ്ഞത്. തുടർന്ന് നേടിയേറ്റർ ദിലീപിനെ വിളിക്കുകയും മഞ്ജുവിന് മകൾക്കും കാണാൻ അവസരം ഒരുക്കട്ടെ എന്ന് ചോദിക്കുകയും ചെയ്തു. അമ്മയ്ക്കും മകൾക്കും എപ്പോൾ വേണമെങ്കിലും കാണാം എന്നും അതിനെ തടസ്സം നിൽക്കാൻ ഞാൻ ആരുമല്ല എന്നുമാണ് ദിലീപ് പറഞ്ഞത്. ഈ മറുപടി മീനാക്ഷിക്ക് വിശ്വാസമായില്ല. തുടർന്ന് മീനാക്ഷി നേരിട്ട് ദിലീപിനെ വിളിക്കുകയും അച്ഛൻ പറഞ്ഞ വാക്കുകൾ വിശ്വസിച്ചറിയുകയും ചെയ്തു. തുടർന്ന് ഇവർ രണ്ടുപേരും കണ്ടുമുട്ടിയതായും മഞ്ജുവും മകളും കുറച്ചുനേരം ചെലവഴിച്ച് സന്തോഷത്തോടെ പിരിഞ്ഞുവെന്നും പല്ലിശ്ശേരി പറയുന്നു. ഇന്നലെവരെ ദിലീപിന് എതിരായി നിന്ന ഒരാളുടെ വീട്ടിൽ വച്ചാണ് ഇവർ രണ്ടുപേരും കണ്ടുമുട്ടിയതെന്നും പല്ലിശ്ശേരി വെളിപ്പെടുത്തി