EDAPPAL

എടപ്പാൾ ഗ്രാമപഞ്ചായത്ത് ഓണവിപണി ആരംഭിച്ചു

എടപ്പാൾ : ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ അംശകച്ചേരി സെൻററിൽ ഓണവിപണി കർഷക ചന്തക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിവി സുബൈദ ടീച്ചറുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.പി പി മോഹൻദാസ് ഉദ്ഘാടനം ചെയ്തു.
നാടൻ നേന്ത്രപ്പഴം, പച്ചക്കറികൾ, കേരള അഗ്രോ ഉൽപ്പന്നങ്ങൾ എന്നിവയാണ് വിപണനത്തിനുള്ളത്. വൈസ് പ്രസിഡൻ്റ് കെ. പ്രഭാകരൻ,കൃ ഷി ഡെപ്യൂട്ടി ഡയറക്ടർ ദീപ കെ, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വിജീഷ് പി വി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ സുരേന്ദ്രൻ എംപി സ്വാഗതവും അസിസ്റ്റൻ്റ് നീതു ടി. നന്ദിയും രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button