MALAPPURAM

മലപ്പുറത്ത് നായയെ ബൈക്കിന് പിറകില്‍ കെട്ടിവലിച്ചയാള്‍ അറസ്റ്റില്‍

മലപ്പുറം ചുങ്കത്തറയിൽ നായയെ ബൈക്കിന് പിറകില്‍ കെട്ടി കിലോമീറ്ററുകളോളം റോഡിലൂടെ വലിച്ചിഴച്ചയാള്‍ അറസ്റ്റില്‍. പൂക്കോട്ടുമണ്ണ സ്വദേശി അബ്ദുള്‍ കരീമിനെയാണ് എടക്കര പോലീസ് അറസ്റ്റുചെയ്തത്. ചുങ്കത്തറ പുലിമണ്ടയില്‍ കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ബൈക്കില്‍ കെട്ടിയ കയറില്‍ ബന്ധിച്ച് നായയെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് കണ്ട യുവാവ് പകര്‍ത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് ഈ ക്രൂരത നാടറിഞ്ഞത്. നായയെ കെട്ടിവലിച്ച ആളോട് വാഹനം നിര്‍ത്തണമെന്ന് യുവാവ് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വേഗത്തില്‍ വാഹനം ഓടിച്ചുപോവുകയായിരുന്നു. പിന്നീട് ബൈക്കിന് മുന്നില്‍ കയറി വാഹനം നിര്‍ത്തിച്ച് യുവാവ് ഇയാളെ തടഞ്ഞു.
തന്‍റെ സ്വന്തം വളര്‍ത്തുനായയാണെന്നും അതിനെ കളയുന്നതിനായി കൊണ്ടുപോകുകയായിരുന്നു എന്നാണ്  ഇയാള്‍ പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ വലിച്ചിഴച്ച് കൊണ്ടുപോകേണ്ടതുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇയാള്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button