PONNANI

സർക്കാർ ജനവികാരം മനസിലാക്കണം – യുഡിഫ്

പൊന്നാനി:
പിണറായി സർക്കാർ പുഴമ്പ്രം പ്രദേശത്ത് ആരംഭിച്ച ബീവറേജസ് ഔട്ട്ലെറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് പൊന്നാനി നഗരസഭയിലെ യുഡിഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ മദ്യശാലക്ക് മുന്നിൽ ഉപരോധ സമരം സംഘടിപ്പിച്ചു. പത്താം ദിവസം തുടരുന്ന ഉപരോധ സമരം നഗരസഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം ഉദ്ഘാടനം ചെയ്തു. ചമ്രവട്ടം ജംഗ്ഷനിൽ നിന്ന് വളരെ വേഗത്തിൽ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് സർക്കാർ മദ്യശാല ഔട്ട്ലറ്റ് പുഴമ്പ്രത്തേക്ക് മാറ്റിസ്ഥാപിക്കപ്പെട്ടത്. സ്വകാര്യ ബാറുടമക്ക് വേണ്ടി എംഎൽഎ യുടെയും നാഗരസഭ ചെയർമാന്റെയും അറിവോടെയാണ് ബീവറേജസ്ഔട്ട്ലെറ്റ് മാറ്റികൊടുത്തതെന്നും പിണറായി സർക്കാറും സിപിഎമ്മും ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും അധികാരം ഉണ്ടായിട്ടും സമരനാടകങ്ങൾക്കപ്പുറത്തേക്ക് ഒന്നും തന്നെ ചെയ്യാൻ സിപിഎം ശ്രമിക്കാത്തത് അവരുടെ കാപട്യത്തിന് തെളിവാണെന്നും സർക്കാർ ജനവികാരം മനസിലാക്കണമെന്നും ഫർഹാൻ ബിയ്യം പറഞ്ഞു. കൗൺസിലർമാരായ അനുപമ മുരളീധരൻ,ആയിഷ അബ്ദു,മിനി ജയപ്രകാശ്,ശ്രീകല ചന്ദ്രൻ,അബ്‌ദുൾ റാഷിദ്‌ നാലകത്ത്,ഷബ്‌ന ആസ്മി,കെ എം ഇസ്മായീൽ,, എം പി ഷബീറാബി,പ്രിയങ്ക വേലായുധൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button