Local newsMALAPPURAM
മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങൾ പുതുക്കി നിശ്ചയിച്ചു.ഡി വിഭാഗം പൂർണ്ണ കണ്ടെയ്ൻമെന്റ് സോൺ ശനി ഞായർ സമ്പൂർണ്ണ ലോക്ക്ഡൗൺ തുടരും
മലപ്പുറം: കോവിഡ് വ്യാപന നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾ കർശനമാക്കി. 2005 ലെ ദുരന്തനിവാരണ നിയമം 26(2),30(2), 5),34 എന്നിവ പ്രകാരം ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണനാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ പുനക്രമീകരിച്ചും നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയും ഉത്തരവിറക്കിയത്.കോവിഡ് അതിതീവ്ര വ്യാപന മേഖലയായ ഡി വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പൂർണ്ണ കണ്ടെയ്ൻമെന്റ് സോണായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ തുടരും.