മനാറുൽ ഹുദ 15-ാം വാർഷിക സമ്മേളനത്തിനു തുടക്കമായി
എടപ്പാൾ :- മത സാമൂഹിക വൈജ്ഞാനിക മേഖലകളിൽ നിസ്തുലമായ സേവനങ്ങളുമായി മാണൂരിൽ പ്രവർത്തിക്കുന്ന മനാറുൽഹുദ സ്ഥാപനങ്ങളുടെ 15-ാം വാർഷിക സമ്മേളനത്തിന് തുടക്കമായി .മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൻ്റെ ഉദ്ഘാടനം കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എ കെ സക്കീർ ഹുസൈൻ നിർവ്വഹിച്ചു.
എം അബൂബക്കർ ബാഖവി അധ്യക്ഷം വഹിച്ചു.
മുൻഹജ്ജ് കമ്മറ്റിഅംഗം ഹാജി മുഹമ്മദ് ഖാസിം കോയ മുഖ്യ പ്രഭാഷണം നടത്തി. കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി ബാബു, ജില്ലാ പഞ്ചായത്തംഗം അഡ്വ. പി പി മോഹൻ ദാസ്, മുസ്ലിം ലീഗ് ജില്ല വൈസ് പ്രസഡൻ്റ് ഇബ്രാഹിം മുതൂർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഹാരിസ് മുതൂർ, ഡി വൈ എഫ് ഐ ജില്ല സെക്രട്ടറിയേറ്റ് അംഗം എ സിദ്ധീഖ്, എസ് വൈ എസ് സോൺ സെക്രട്ടറി സുഹൈൽ കാളാച്ചാൽ, വാരിയത്ത് മുഹമ്മദലി, പഞ്ചായത്ത് അംഗകളായ ബഷീർ തുറയാറ്റിൽ, എൻ കെ അബ്ദുൽ ഗഫൂർ, അസീസ് പ്രോയൽ, സാഹിർ മാണൂർ പ്രസംഗിച്ചു.റഷീദ് കുഞ്ഞിപ്പ സ്വാഗതവും വിവി അനസ് നന്ദിയും പറഞ്ഞു.
പടം : മനാറുൽഹുദ സമ്മേളനത്തിൻ്റെ ഉദ്ഘാടനം വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എ കെ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു.