PONNANI
മനാഫ് പൊന്നാനിയുടെ അനുസ്മരണാർത്ഥം ബി ഡി കെ പൊന്നാനിയും റൈസിംഗ് മാറഞ്ചേരിയും സംയുക്തമായി സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി
മാറഞ്ചേരി : അബ്ദുൽ മനാഫ് പൊന്നാനിയുടെ അനുസ്മരണാർത്ഥം ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും
റൈസിംഗ് മാറഞ്ചേരിയും സംയുക്തമായി
സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി.
റൈസിംഗ് മാറഞ്ചേരിയുടെ പതിനഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി തിരൂർ ജില്ലാ ആശുപത്രി ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ മാറഞ്ചേരി കരുണ പെയ്ൻ & പാലിയേറ്റീവ് കെയർ ഓഫീസിൽ വെച്ചു നടത്തിയ രക്‌തദാന ക്യാമ്പിൽ 48 പേർ രജിസ്റ്റർ ചെയ്യുകയും 34 പേർ സന്നദ്ധ രക്തദാനം നിർവ്വഹിക്കുകയും ചെയ്തു.
ക്യാമ്പിന് റൈസിംഗ് മാറഞ്ചേരി ഭാരവാഹികളും ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റി ഭാരവാഹികളും ബി ഡി കെ എയിഞ്ചൽസ് വിങ്ങ് കോർഡിനേറ്റർമാരും നേതൃത്വം കൊടുത്തു.