SPORTS

മദ്യപിച്ച് വാഹനമോടിച്ച് ഗേറ്റിടിച്ച് തകര്‍ത്തു; വിനോദ് കാംബ്ലി അറസ്റ്റില്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റില്‍. മദ്യപിച്ച് കാറോടിച്ച് ഗേറ്റിടിച്ച് തകര്‍ത്ത കേസിലാണ് കാംബ്ലി അറസ്റ്റിലായിരിക്കുന്നത്. മദ്യപിച്ച് വാഹനമോടിച്ച കാംബ്ലി മുംബൈ ബാന്ദ്രയിലെ പാര്‍പ്പിട സമുച്ചയത്തിന്‍റെ ഗേറ്റിടിച്ച് തകര്‍ക്കുകയായിരുന്നു. കാറിടിച്ചതിന് പിന്നാലെ വിനോദ് കാംബ്ലി അവിടുത്തെ സെക്യൂരിറ്റി ജീവനക്കാരുമായി തര്‍ക്കത്തിലേർപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ ഇന്നലെ ഉച്ചയോടെയാണ് കാംബ്ലിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് ചെയ്ത കാംബ്ലിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കാംബ്ലിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ബാന്ദ്രയിലെ താമസക്കാരന്‍റെ പരാതിയിലാണ് കാംബ്ലിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്ത്യക്കായി 17 ടെസ്റ്റുകളില്‍ ജഴ്സിയണിഞ്ഞ കാംബ്ലി 4 സെഞ്ച്വറികളടക്കം 1084 റൺസ് നേടിയിട്ടുണ്ട്. 104 ഏകദിനങ്ങളില്‍ നിന്നായി 2 സെഞ്ച്വറികളടക്കം 2477 റൺസും കാംബ്ലിയുടെ അക്കൌണ്ടിലെത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button