MALAPPURAM
ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് പൂന്താനം ഇല്ലം സന്ദര്‍ശിച്ചു
മേലാറ്റൂർ: ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള പൂന്താനം ഇല്ലത്തെ പത്തായപ്പുര തകര്‍ന്നുവീണതിനെ തുടർന്ന് ദേവസ്വം ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സംഘം പൂന്താനത്ത് സന്ദര്‍ശനം നടത്തി. ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് അഡ്വ. വിജയനും സംഘവുമാണ് ശനിയാഴ്ച വൈകിട്ടോടെ ഇല്ലത്ത് എത്തിയത്.
പത്തായപ്പുര നവീകരിക്കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു. പത്തായപ്പുരയുടെ മേല്‍ക്കൂര മുഴുവനായും പൊളിച്ചുപണിയും. ഇതോടൊപ്പം നിലത്ത് പഴമനിലനിര്ത്തി കട്ടകള്‍ പതിക്കും. ഇല്ലത്തിനും പത്തായപ്പുരക്കും ഭീഷണിയായിനില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിമാറ്റും. ഇല്ലത്തിനുമുമ്പിലെ ശോച്യാവസ്ഥയിലുള്ള കുളം നവീകരിക്കും. ക്ഷേത്രത്തിനുസമീപത്തെ ക്വാര്‍ട്ടേഴ്സ് താമസയോഗ്യമാക്കുകയും ക്ഷേത്രം ഓഡിറ്റോറിയം മേല്‍ക്കൂര പൊളിച്ച് പണിയുകയുംചെയ്യും. ഇതോടൊപ്പം ഇവിടെ ഭക്ഷണം വിതരണം നടത്തുന്നതിനുള്ള സൗകര്യം ഒരുക്കുമെന്നും ചെയര്മാന് പറഞ്ഞു. ദേവസ്വം അംഗം സി മനോജ്, എന്‍ജിനിയര്‍ അശോകന് എന്നിവരും ഒപ്പമുണ്ടായിരുന്നു.