EDAPPAL

ഭാഷാ-പരിസര നിലവാര പരിപോഷണ പദ്ധതികളുമായി എൻ എസ് എസ് ‘നിലയാളം’ ക്യാമ്പ് സമാപനം.

എടപ്പാൾ :മലയാളം എഴുത്തിലും വായനയിലും സംഭവിക്കുന്ന നിലവാര ശോഷണത്തിൽ നിന്നും മണ്ണിനോടും സാമൂഹ്യ ജീവിതത്തോടുമുള്ള വിമുഖ മാനസിക നിലയിൽ നിന്നും പുതുതലമുറയെസംരക്ഷിച്ച് ക്രിയാത്മക ശീലങ്ങളിലേക്ക് വഴിതെളിക്കുന്ന പദ്ധതികൾ ഉൾപ്പെടുത്തി കടകശ്ശേരി ഐഡിയൽ കോളേജ് നാഷണൽ സർവീസ് സ്കീം നിലയാളം എന്ന പേരിൽ സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു.

‘യുവത ഗ്രാമതയുടെ സമഗ്രതയ്ക്ക്’ എന്ന പ്രമേയത്തിൽ അയങ്കലം എ എം എൽ പി സ്കൂളിൽ നടന്ന ക്യാമ്പിൽ മാനസ ഗ്രാമം സർവേ, അക്ഷരോന്നതി, നാരിമിത്ര തുടങ്ങിയ സർക്കാർ, യൂണിവേഴ്സിറ്റി പദ്ധതികൾക്കു പുറമെ ‘തെളിമലയാളം’ എന്ന പേരിൽ വിദ്യാർത്ഥികൾക്കായി ഭാഷാ പരിശീലന കളരി, വീടുകളിൽ സാഹിത്യ പ്രചരണം, സ്കൂൾ ലൈബ്രറി നവീകരണം, ‘മൺനാളം’ എന്ന പേരിൽ സ്കൂൾ വെജിറ്റബിൾ ഗാർഡൻ, വീടുകളിൽ അടുക്കളത്തോട്ടം, ഗാർബേജ് നിർമാണം, അയങ്കലം ഓർഫനേജ് ക്ലീനിംഗ് എന്നിവയും ക്യാമ്പിൻ്റെ മുഖ്യ പ്രവർത്തനങ്ങളായിരുന്നു. സ്കൂൾ വിദ്യാർത്ഥികൾക്കായി വ്യത്യസ്ത ആക്ടിവിറ്റികളും ഗെയിംസുകളുമായി ‘കുട്ട്യോളം’, ഗ്രാമീണ പ്രതിഭകളുടെ കലാ പ്രകടനങ്ങൾക്കായി ‘നാട്ടുമേളം’ അമ്മമാരുടെ മാനസികാരോഗ്യവും മക്കളുമായുള്ള ആത്മബന്ധവും സംബന്ധമായ അവബോധ സെഷൻ – ‘മാ ദളം’ ലഹരിക്കെതിരെ പാട്ടും പറച്ചിലുമായി ‘വാ താളം’ തുടങ്ങിയ വേറിട്ട പരിപാടികളും ക്യാമ്പിൻ്റെ ഭാഗമായി നടന്നു. ആറ് ഗ്രൂപ്പുകളിലായി അമ്പത് വളണ്ടിയർമാർ സ്ഥിരം പ്രതിനിധികളായ ക്യാമ്പിൽ വിവിധ സെഷനുകളിലായി അഞ്ഞൂറിലധികം പരിസര വാസികൾ സംബന്ധിച്ചു.

എൻ എസ് എസ് സ്റ്റേറ്റ് കോഡിനേറ്റർ ഡോ. ഡി ദേവിപ്രിയ, തവനൂർ സെൻട്രൽ ജയിൽ ജോയിൻ്റ് സൂപ്രണ്ട് ഇ വി ജിജേഷ്, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ പി വിമൽ, തവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി വി അബൂബക്കർ സിദ്ധീഖ്, വൈസ് പ്രസിഡൻ്റ് സി സുനിത, ബ്ലോക്ക് മെമ്പർ പി പി നൗഫൽ, പഞ്ചായത്ത് മെമ്പർമാരായ ബിന്ദു കെ വി, അഷ്റഫ് അമ്മായത്ത്, എം കെ മുത്തു, ഐഡിയൽ സ്ഥാപക ഡയരക്ടർ മജീദ്ഐഡിയൽ , കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ടി കെ കോയക്കുട്ടി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഭിലാഷ് ശങ്കർ, എം എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ്സ് സുഗതകുമാരി ടീച്ചർ, എൻ എസ് എസ് ടെക്നിക്കൽ സെൽ കോഡിനേറ്റർ സി സുനീഷ്, വിജ്ഞാന കേരളം ജില്ലാ കോഡിനേറ്റർ സിബി അക്ബർ, മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് കൺസൾട്ടൻ്റ് സെെക്യാട്രിസ്റ്റ് ഡോ. രഹന കാലടി, ലഹരി നിർമാർജന സമിതി ജില്ലാ ട്രഷറർ പി പി കുഞ്ഞുമുഹമ്മദ്, ഐഡിയൽ കോളേജ് കമ്പ്യൂട്ടർ ഡിപ്പാർട്ട്മെൻ്റ് തലവൻ എസ് സുധീഷ്, സോഷ്യൽ വർക്ക് ഡിപാർട്മെൻ്റ് തലവൻ എൻ അബ്ദുൽ ഫത്താഹ്, കോമേഴ്സ് ഡിപാർട്മെൻ്റ് അസിസ്റ്റൻ്റ് ഹെഡ് പി സെഹീന, ഇംഗ്ലീഷ് ഡിപാർട്മെൻ്റ് അസിസ്റ്റൻ്റ് ഹെഡ് ഹെന്ന അനൂപ്, സ്കൂൾ മാനേജ്മൻ് പ്രതിനിധി കെ പി എ കരീം, പി ടി എ പ്രസിഡൻ്റ് എ പ്രബിത, എം പി ടി എ പ്രസിഡൻ്റ് കെ പി ബേബിശിൽപ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ യാക്കൂബ് പൈലിപ്പുറം, അസി. കോഡിനേറ്റർ ആർ രജിത, ബ്ലഡ് ഡോണേഴ്സ് ഫോറം ജില്ലാ ഭാരവാഹി നൗഷാദ് അയങ്കലം, കോളജ് യു യു സി മുഹമ്മദ് ഷഹീൻ, വളണ്ടിയർ ലീഡർമാരായ കെ പി സാന്ദ്ര സുനിൽ, എ മുഹമ്മദ് റസൽ വിവിധ സെഷനുകളിൽ സംസാരിച്ചു.

മീര കെ പി, ജാസിം മാലിക് എന്നിവർ മികച്ച വളണ്ടിയർമാരായി തെരെഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button