CHANGARAMKULAM
നവകേരള ആർട്സ് ആൻഡ് സ്പോർട്സ് ഹാരിസ് അനുസ്മരണം നടത്തി
ചങ്ങരംകുളം:പ്രദേശത്തെ കായികരംഗത്ത് മികച്ച സംഭാവനകൾ നൽകിയ കോലിക്കര സ്വദേശിയും നവകേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ളബ്ബ് അംഗവുമായിരുന്ന ഹാരിസിന്റെ അപ്രതീക്ഷിത വേർപാടിൽ നാട്ടുകാരും നവകേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ളബ്ബ് അംഗങ്ങളും സുഹൃത്തുക്കളും അനുസ്മരണം നടത്തി.ആലംങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ആദ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ കോച്ച് മുഹമ്മദുകുട്ടി പെരുമ്പിലാവ്,സലിം കോക്കൂർ,ഷഹന നാസർ, അഷ്റഫ് കോക്കൂർ, ഉണ്ണി ഒതളൂർ,സിദ്ദീഖ് പന്താ വൂർ
മുജീബ് കോക്കൂർ,സക്കീർ ഒതളൂർ,ഹമീദ് പാവിട്ടപ്പുറം,സുബൈർ കൊഴിക്കര,ഇബ്രാഹിം കണ്ടംകുളം,കരീം പാവിട്ടപ്പുറം,ഷാനിബ് മൂക്കുതല,കമറുദ്ധീൻ കെകെ,ജലീൽ കോലിക്കര,നിസാർ,സലിം
സുമേഷ് തുടങ്ങിയ സാമൂഹ്യ രാഷ്ട്രീയ കലാ കായിക സാംസ്കാരിക രംഗത്ത് പ്രമുഖരും പങ്കെടുത്തു.ഫക്രുദീൻ നന്ദി പറഞ്ഞു