MALAPPURAM

‘ബോട്ടിന്റെ രൂപമാറ്റം ഉദ്യോഗസ്ഥരുടെ അറിവോടെ, മുകൾതട്ടിൽ യാത്ര പാടില്ലെന്ന് മുന്നറിയിപ്പ് നൽകി’

താനൂരിൽ 22 പേരുടെ മരണത്തിന് കാരണമായ ബോട്ട് രൂപമാറ്റം വരുത്തിയത് പോർട്ട് ഉദ്യോഗസ്ഥരുടെ അറിവോടെ എന്ന് വെളിപ്പെടുത്തൽ. മത്സ്യബന്ധന ബോട്ടിന്റെ രൂപമാറ്റം മൂന്നു ഉദ്യോഗസ്ഥരത്തിത്തളഞ്ഞതായി നിർമ്മാണ ജോലി ഏറ്റെടുത്ത വർഗീസ് പറഞ്ഞു. പഴയ ബോട്ടിനെ രേഖകൾ ഇല്ലെന്ന കാരണം പറഞ്ഞാണ് ഉദ്യോഗസ്ഥർ തടഞ്ഞത്. ഒരുമാസം കഴിഞ്ഞപ്പോൾ രൂപ മാറ്റം വരുത്താൻ അനുമതി ലഭിച്ചതായി ബോട്ട് ഉടമ അറിയിച്ചു. എന്നാൽ 14 പേർ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ട് വിനോദസഞ്ചാരത്തിന് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകി എന്നും വർഗീസ് പറഞ്ഞു. വിനോദസഞ്ചാരികളെ കയറ്റാൻ അല്ല കുടുംബത്തിലുള്ളവർക്ക് യാത്ര ചെയ്യാനാണ് എന്ന് പറഞ്ഞപ്പോഴാണ് രൂപമാറ്റം വരുത്തിയത്. ബോട്ടിന്റെ മുകൾത്തട്ടിൽ കയറി യാത്ര ചെയ്യാൻ പാടില്ലെന്നും മുൻവശത്തിരുന്ന് യാത്ര പാടില്ലെന്നുമുള്ള മുന്നറിയിപ്പ് നൽകിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button