EDAPPAL

വർക്കിംഗ് ഗ്രൂപ്പ് യോഗം എടപ്പാൾ സ്റ്റാർ പാലസ് ഓഡിറ്റോറിയത്തിൽ ചേർന്നു.

എടപ്പാൾ : ഗ്രാമ പഞ്ചായത്തിന്റെ അടുത്ത സാമ്പത്തിക വർഷത്തെ വികസന പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് യോഗം എടപ്പാൾ സ്റ്റാർ പാലസ് ഓഡിറ്റോറിയത്തിൽ ചേർന്നു. പ്രസിഡന്റ് കെ.പി. സിന്ധു യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങിൽ ബുഷ്‌റ സി.എ. അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അംഗം കെ.വി. മുഹമ്മദ് ലൈസ് വിവിധ വർക്കിംഗ് ഗ്രൂപ്പുകളുടെ പ്രവർത്തനം വിശദീകരിച്ചു.യോഗത്തിൽ നാടിന്റെ സമഗ്ര വികസനത്തിനായി നിരവധി പുത്തൻ പദ്ധതി നിർദ്ദേശങ്ങൾ ഉയർന്നു. മികച്ച പ്രവർത്തനത്തിന് സംസ്ഥാന അവാർഡ് നേടിയ അംഗൻവാടി ടീച്ചർ ഗിരിജയെ പഞ്ചായത്ത് ഭരണസമിതി ആദരിച്ചു.മുനീറ നാസർ, ക്ഷമ റഫീഖ്, കെ.പി. അച്യുതൻ, ജുബൈരിയ കല്ലിങ്ങൽ, ഷാജു, വിജയൻ, ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ ചുള്ളിയിൽ രവീന്ദ്രൻ, റഫീഖ് പിലാക്കൽ, എസ്. സുധീർ, കെ. പ്രഭാകരൻ, വിവേകാനന്ദൻ എന്നിവർ ആശംസകൾ നേർന്നു.കാർഷികം, ആരോഗ്യ മേഖല, വിദ്യാഭ്യാസം എന്നിവയ്ക്ക് പ്രാധാന്യം നൽകി വിവിധ വർക്കിംഗ് ഗ്രൂപ്പുകളിൽ ചർച്ചകൾ നടന്നു. മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ വരും വർഷത്തെ പദ്ധതികളിൽ ഉൾപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.ജനത മനോഹരൻ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button