ബി.പി. സി മാർക്ക് സ്വീകരണം നൽകി
സി.വി. സന്ധ്യ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.
കെ. പി.എസ്.ടി.എ തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർമാരായി നിയമിതരായ എ. കേശവൻ നമ്പീശൻ – എടപ്പാൾ ബി.ആർ .സി , സി. റഫീക്ക് പൊന്നാനി ബി.ആർ.സി എന്നിവർക്കുള്ള സ്വീകരണം സംഘടിപ്പിച്ചു. കെ.പി. എസ്.ടി എ സംസ്ഥാന സെക്രട്ടറി സി.വി. സന്ധ്യ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് ടി.വി. നൂറുൽ അമീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സി. കമ്മിറ്റി അംഗം ടി.കെ. സതീശൻ ഉപഹാര സമർപ്പണം നടത്തി. സംസ്ഥാന എക്സി. കമ്മിറ്റി അംഗം പി. അബ്ദുൽ ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പി. ഹസീന ബാൻ, സംസ്ഥാന കൗൺസിലർമാരായ കെ.വി. പ്രഷീദ് , സി.എസ്. മനോജ് എന്നിവർ ആശംസകൾ നേർന്നു. ഹെഡ് മാസ്റ്റർ ആയി സ്ഥാനക്കയറ്റം ലഭിച്ച സജയ് മാസ്റ്ററെ യോഗം അനുമോദിച്ചു. കെ.പി.എസ്.ടി .എ തിരൂർ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി കെ. എം അബ്ദുൽ ഹക്കീം സ്വാഗതവും ട്രഷറർ കെ.പി. നസീബ് നന്ദിയും പറഞ്ഞു.