EDAPPALLocal news

ബിയ്യം കായൽ വള്ളംകളി വരവായി; പരിശീലനം ആരംഭിച്ചു

എടപ്പാൾ: മഴക്കാലത്തും മലയാളക്കരയില്‍ മഹോത്സവങ്ങള്‍ക്ക് കുറവൊന്നുമില്ല. കനത്തമഴ ചെറുതായി വരുന്ന ആഗസ്റ്റ് മാസങ്ങള്‍ മുതല്‍ ആഘോഷങ്ങള്‍ ആരംഭിക്കുകയായി. ഉത്സവ പ്രേമികളേയും കായിക പ്രേമികളേയും ഒരു പോലെ ആവേശഭരിതരാക്കുന്ന വള്ളംകളിയുടെ നാളുകള്‍ വരവായി. ആലപ്പുഴയിലെ ചമ്പക്കുളം വള്ളം കളി മുതലാണ് ആളുകള്‍ തുഴച്ചിലിന് ആര്‍പ്പ് വിളി തുടങ്ങുന്നത്. പിന്നീടങ്ങോട്ട് വള്ളം കളിയുടെ കാലമാണ്.

പൊന്നാനിയുടെ ജനകീയ ആഘോഷമായ ബിയ്യം കായൽ വള്ളംകളിയും വരവായി. കായൽ രാജാവാകാനുള്ള പോരാട്ടത്തിന് വള്ളങ്ങൾ ഒരുങ്ങി തുടങ്ങി. ഇതിനായുള്ള പരിശീലനം ആരംഭിച്ചു കഴിഞ്ഞു.

ഓണാഘോഷത്തിന്റെ ഭാഗമായി എല്ലാ അവിട്ടം നാളിലും നടക്കുന്ന ആചാര മഹോത്സവമാണ് ബിയ്യം കായൽ വള്ളംകളി.

കൊവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷം ബിയ്യം കായൽ വള്ളംകളി ഉണ്ടായിരുന്നില്ല.
ഇത്തവണ ബിയ്യം കായൽ വള്ളംകളി ആഘോഷമായി നടത്താനുള്ള ഒരുക്കത്തിലാണ് ക്ലബുകളും നഗരസഭയും.

റിപ്പോർട്ട്: ഉബൈദത്ത് പൊന്നാനി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button