VATTAMKULAM

എൽ ഡി എഫ് ജനമുന്നേറ്റ യാത്ര നടത്തി

വട്ടംകുളം : വാഗ്ദാന ലംഘനത്തിന്റെയും വികസന മുരടിപ്പിന്റെയും അഴിമതിയുടെയും അഞ്ചുവർഷങ്ങൾ എന്ന മുദ്രാവാക്യമുയർത്തി എൽ ഡി എഫ് വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി ജനമുന്നേറ്റ യാത്ര നടത്തി. എം മുസ്തഫ ക്യാപ്റ്റനും പിവി ബൈജു വൈസ് ക്യാപ്റ്റനും എസ് സുജിത്ത് മാനേജരുമായ ജാഥ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കുറ്റിപ്പാലയിൽ സമാപിച്ചു.പി. ജ്യോതിഭാസ് ഉദ്ഘാടനം ചെയ്തു.എം.ബി ഫൈസൽ’ പ്രഭാകരൻ നടുവട്ടം .എ .സിദ്ധീക്ക്.എം.എ.നവാബ്.കെ.പി.മോഹനൻ.കെ.വി.കുമാരൻ.എസ്.ജിതേഷ് .അജിത്ത് കലഞ്ചാടി എം.എം ഉണ്ണികൃഷ്ണൻ.എം.മുരളീധരൻ.ഇ.പി.സുധി’ കെ.പി.റാബിയ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button