kaladi
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിന് തുടക്കം
കാലടി : ഈ വർഷത്തെ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിന്റെ ഉദ്ഘാടനംപഞ്ചായത്ത് പ്രസിഡന്റ് ബാബു കെ ജി നിർവ്വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ രജിത എം അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ആഷിക് അമാൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ ആരോഗ്യ-വിദ്യാഭ്യാസ
സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബഷീർ തുറയാറ്റിൽ ആശംസകൾ അറിയിച്ചു. ജൂനിയർ
ഹെൽത്ത് ഇൻസ്പെക്ടർ സ്വപ്ന നന്ദി പറഞ്ഞു. മറ്റു ആരോഗ്യ പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു