CHANGARAMKULAM

പ്രസിദ്ധമായ കടവല്ലൂർ അന്യോനത്തിന് സമാപനം

ചങ്ങരംകുളം: പ്രസിദ്ധമായ കടവല്ലൂർ അന്യോനത്തിന് സമാപനമായി. അന്യോന്യത്തെ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും വേണ്ട സഹായങ്ങൾ ലഭ്യമാക്കാനും അവസരമൊരുക്കുമെന്നും സമാപന സമ്മേളനംഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി കെ രാജൻ പറഞ്ഞു.ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷം വഹിച്ചു.വേദജ്ഞരായ ഡോ.നാറാസ് നാരായണൻ നമ്പൂതിരി, തേവർക്കാട് നാരായണൻ നമ്പൂതിരി എന്നിവരെ ആദരിച്ചു. വിശ്വാസം, അവിശ്വാസം അന്ധവിശ്വാസം എന്ന വിഷയത്തിൽ കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.പി.എം.വാര്യർ, തൃശൂർ ബ്രഹ്മസ്വം മഠം പ്രസിഡന്റ് അഡ്വ. പി.പരമേശ്വരൻ, തിരുനാവായ ബ്രഹ്മസ്വം മഠം സെക്രട്ടറി മറവഞ്ചേരി കൃഷ്ണകുമാർ എന്നിവർ പ്രഭാഷണം നടത്തി.സമാപന ദിവസം
ചൊല്ലി മുഴുമിപ്പിക്കാനാകാതെയാണ് തൃശൂർ തിരുനാവായ യോഗക്കാർ പിരിഞ്ഞത്.
സമാപനസമ്മേളനത്തിനുശേഷം കോട്ടക്കൽപി.എസ്.വി.നാട്യസംഘം അവതരിപ്പിച്ച പ്രഹ്ളാദ ചരിതം കഥകളിയും ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button