CHANGARAMKULAM

ലോകകപ്പ് ഫുട്ബോൾ:പന്തയതുക കാരുണ്യം ചങ്ങംകുളത്തിനു നൽകി യുവാക്കളുടെ മാതൃക

ചങ്ങരംകുളം:നാട് മുഴുവൻ ലോകകപ്പ് ഫുട്ബോൾ ആരവം മുഴങ്ങുമ്പോൾ ഇഷ്ട ടീമിന്റെ വിജയത്തിന് ലഭിച്ച പന്തയ തുക കാരുണ്യം പാലിയേറ്റീവ് കെയറിന് സംഭാവനയായി നൽകി മാതൃക കാണിച്ചിരിക്കുകയാണ് ചങ്ങരംകുളത്തെ വ്യാപാരികളായ യുവാക്കൾ. കഴിഞ്ഞ ദിവസം നടന്ന അർജന്റീന, മെക്സിക്കോ മത്സരത്തിൽ അർജന്റീന ജയിച്ചതോടെ ലഭിച്ച പന്തയ തുകയാണ് ചങ്ങരംകുളത്തെ വസ്ത്ര വ്യാപാരികൾ കൂടിയായ ഷറഫുദ്ധീൻ,സഫർ എന്നിവർ ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് കെയറിന് സമ്മാനിച്ച് മാതൃകയായത്.കാരുണ്യം പാലിയേറ്റീവ് കെയറിൽ വച്ച് കാരുണ്യം ഭാരവാഹി കൂടിയായ ഉസ്മാൻ തുക ഏറ്റ് വാങ്ങി.നന്നമുക്ക് ഗ്രാമ പഞ്ചായത് അംഗങ്ങളായ വികെഎം നൗഷാദ്, സാദിഖ് നെച്ചിക്കൽ, എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ അർജന്റിന ഫാൻസ് അംഗങ്ങൾ ആയ മാമു വളയംകുളം,ഹസീബ് കോക്കൂർ ബഷീർ കോക്കൂർ എന്നിവർ പങ്കെടുത്തു. ജീവകാരുണ്യ രംഗത്ത് നടത്തുന്ന പ്രവർത്തനങ്ങളാണ് വേറിട്ട ഒരു മാതൃകാ പ്രവർത്തിക്ക് തുക ചിലവഴിക്കുവാൻ തങ്ങളെ പ്രേരിപ്പിച്ചതെന്നും ഇവർ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button