വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
എടപ്പാൾ: കേരള സംസ്ഥാന ഖാദി ബോർഡും വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കും സംയുക്തമായി എന്റെ ഗ്രാമം വ്യവസായ നഗരം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വ്യവസായ സംരംഭകത്വ സെമിനാർ പുതിയ വ്യവസായ സംരംഭകർക്ക് ഇടയിൽ വലിയ ആവേശവും ഉണർവും പകർന്നു നൽകി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സഹകരണ ബാങ്ക് ഖാദി ബോർഡുമായി സഹകരിച്ച് വ്യവസായ സംരംഭകർക്ക് വായ്പ നൽകാൻ മുന്നോട്ടു വരുന്നത്. ബാങ്കിന്റെ ഇടപെടൽ ബാങ്കിന്റെ പ്രവർത്തന പരിധിക്കകത്ത് ചെറുകിട വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാൻ കഴിയുമെന്ന് സംഘാടകർ അവകാശപ്പെട്ടു. പുതിയസംരംഭങ്ങൾ തുടങ്ങുന്ന വ്യവസായികൾക്ക് 30% മുതൽ 35 ശതമാനം വരെ സബ്സിഡിയോടു കൂടിയുള്ള വായ്പ പദ്ധതിയാണ് നടപ്പിലാക്കുന്നത്. സെമിനാർ ബാങ്ക് പ്രസിഡന്റ് പത്തിൽ അഷ്റഫ് ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡണ്ട് പന്നിക്കോട് രവികുമാർ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ഷറഫുദ്ദീൻ ഡയറക്ടർമാരായ അഷ്റഫ് നാസർ കോലകാട് എന്നിവർ സംസാരിച്ചു. ഖാദി ബോർഡ് കൺകറന്റ് കൂടിച്ചേർന്ന് ബിജു ചർച്ച നയിച്ചു. മാനേജർ ഉമ്മർ ടി യു നന്ദിയും പറഞ്ഞു