EDAPPALLocal news

പ്രകൃതി ചൂഷണത്തിനെതിരെ സമൂഹത്തെ ബോധവത്കരിക്കാന്‍ ഡോക്യുമെന്ററിയുമായി എം.വി നൗഫല്‍

പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനെതിരെ സമൂഹത്തെ ബോധവൽക്കരിക്കാൻ ഒരുപാട് നാളത്തെ പ്രയത്നങ്ങൾക്കൊടുവിൽ എം.വി നൗഫലിന്റെ സംവിധാനത്തിൽ ഡോക്യുമെന്ററി പ്രകാശനം ചെയ്യുകയാണ്. മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്ന ഈ കാലത്ത് ശക്തമായ ഒരു സന്ദേശമാണ് ഈ ഡോക്യുമെന്ററിയിലൂടെ സമൂഹത്തോട് പ്രതിപാദിക്കുന്നത്
മനുഷ്യൻ മണ്ണിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്നും മണ്ണിലേക്ക് തന്നെയാണ് മടങ്ങിപ്പോവുക എന്നതും വാസ്തവമാണെന്നും ആയതിനാൽ ആ മണ്ണിനോടും പ്രകൃതിയോടും മാന്യമായി പെരുമാറണമെന്ന് ഡോക്യുമെന്ററിലൂടെ ശക്തമായി പ്രതിപാദിക്കുന്നു. ഏകദേശം നാലു മാസത്തെ പ്രയത്നത്തിനൊടുവിൽ ആണ് ഈ ഡോക്യുമെന്ററി പിറവിയെടുക്കുന്നത് രാവും പകലും മഞ്ഞും മഴയും കൊണ്ട് ഏകദേശം 2400 ൽ അധികം വീഡിയോകൾ നൗഫൽ പകർത്തിയിട്ടുണ്ട്
മനുഷ്യന്റെ സാഹചര്യത്തിനനുസരിച്ച് മനുഷ്യന്റെ നിലനിൽപ്പിനുവേണ്ടിയും
സുഖലോലുപതക്ക് വേണ്ടിയും മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്റെ കൃത്യമായ അടയാളപ്പെടുത്തലുകൾഈ ഡോക്യുമെന്ററിയിൽ കാണാം….മലകളും കുന്നുകളും ഇടിച്ചു നിരത്തി കെട്ടിടങ്ങളും സമുച്ചയങ്ങളും പണിയുന്ന മനുഷ്യൻ
വിളകൾ കൊയ്തിരുന്ന കൃഷിയിടങ്ങളിൽ നഗര നഗരവൽക്കരണത്തിന്റെ ഉദ്യാനങ്ങൾ പണിത് പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർത്തെറിഞ്ഞു. ഇതുമൂലം നിരന്തരം ഭൂമിയിൽ ഭൂകമ്പവും പ്രളയവും വന്നുകൊണ്ടിരിക്കുന്നു. തന്മൂലം മാനവരാശിക്ക് തടുക്കാൻ കഴിയാത്ത രീതിയിൽ മഹാമാരികൾ പോലും മനുഷ്യനെ വേട്ടയാടുന്നു. പ്രളയവും മഹാമാരിയും എല്ലാം മനുഷ്യൻ നിർമ്മിച്ചത് തന്നെയെന്ന് ഡോക്യുമെന്ററി സാക്ഷ്യപ്പെടുത്തുന്നു. വളർന്നുവരുന്ന
തലമുറയ്ക്ക് പ്രകൃതി എന്താണെന്നോ എങ്ങനെ സംരക്ഷിക്കണമെന്നോ തിരിച്ചറിവില്ലാത്ത കാലമാണ്…. പ്രകൃതിയുടെ ചാരിത്രം കവർന്നെടുക്കാത പരിപാവനമായി നിലനിർത്തേണ്ടത് ആവശ്യമാണെന്ന് പുതുതലമുറയെ പഠിപ്പിക്കുകയാണ് ഈ ഡോക്യുമെന്ററി…..മാത്രമല്ല നമ്മുടെ പുതുതലമുറയെ എങ്ങനെയാണ് പ്രകൃതിയെ സംരക്ഷിക്കേണ്ടതെന്നും
പ്രകൃതിയെ നശിപ്പിക്കാൻ വരുന്ന കാട്ടാളന്മാർ ക്കെതിരെ പ്രതിരോധം സൃഷ്ടിക്കാൻ യുവതലമുറ തയ്യാറാവേണ്ടതുണ്ട് എന്ന സന്ദേശം കൂടി ഈ ഡോക്യുമെന്ററി നൽകുകയാണ്

ഈ ഡോക്യുമെന്ററിയുടെ സംവിധാനവും നിർമ്മാണവും എഡിറ്റിങ്ങും ക്യാമറയും എല്ലാം നൗഫൽ എം. വി.ഒറ്റക്കാണ് നിർവഹിച്ചിരിക്കുന്നത്.രചന നിർവഹിച്ചിരിക്കുന്നത് അബ്ദുൽ റഷീദ് കാളച്ചാലാണ്.ഈ ഡോക്യുമെന്ററിയുടെ അവതരണം സന എടപ്പാളാണ്.. ഈ ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ അന്ന് എടപ്പാൾ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുകയാണ്. ഡോക്യുമെന്ററിയുടെ പ്രദർശനം സമൂഹമാധ്യമങ്ങൾ വഴിയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴിയും പ്രചരിപ്പിച്ച് പ്രകൃതി സംരക്ഷിക്കേണ്ടതിന്റെ അവബോധം വിദ്യാർത്ഥികളിൽ സൃഷ്ടിക്കണമെന്നാണ് നൗഫലും സംഘവും ലക്ഷ്യമിടുന്നത്.

ജൂൺ 5 ന് എടപ്പാൾ ഹയർ സെക്കൻ്റെറി സ്കൂളിൽ വൈകിട്ട് 3 മണിക്ക്
കെ എം അബ്ദുൽഗഫൂർ എടപ്പാൾ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ സ്വാഗതം പറയുന്ന ചടങ്ങിൽ അഡ്വക്കറ്റ് കെബീർ കാര്യാട്ട് പിടിഎ പ്രസിഡണ്ട് അധ്യക്ഷത വഹിക്കുന്നു.
എഴുത്തുകാരൻ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും .ജില്ലാ പഞ്ചായത്ത് അംഗം അഡ്വ പി പി മോഹൻദാസ് മുഖ്യഅതിഥിയായിരിക്കും ഡോക്യുമെൻററി പരിചയപ്പെടുത്തൽ ഫൈസൽ ബാവ പരിസ്ഥിതി പ്രവർത്തകൻ എഴുത്തുകാരൻ മജീദ് വട്ടംകുളം ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
സുബൈദ ,എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ എം ഷാഫി, കെ ആർ യു സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ ഹരികുമാർ ,കെ ആർ എം യു മലപ്പുറം ജില്ലാ പ്രസിഡണ്ട് സുരേഷ് ഇ നായർ, പ്രശസ്ത സിനിമ പിന്നണി ഗായകൻ എടപ്പാൾ വിശ്വൻ ,കാദർ ഷ , ഷാനവാസ് വട്ടത്തൂർ
സൗദ പൊന്നാനി സാമൂഹ്യപ്രവർത്തക ഗവേഷക സാഹിത്യകാരി ഉഷ കുമ്പിടി,NCV ചാനൽ.ഡയറക്ടര്‍ രാജ്മോഹൻ മാറഞ്ചേരി,തുടങ്ങി സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക മാധ്യമ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുന്നു.
പരിസ്ഥിതിദിനത്തിൽ ചങ്ങരംകുളം വില്ലേജ് ഓഫീസിന് സമീപത്തുണ്ടായിരുന്ന മരങ്ങൾ മുറിച്ചു മാറ്റിയതിനെ തുടർന്നുണ്ടായ ദാരുണമായ രംഗങ്ങളുടെ നേർക്കാഴ്ച്ചയും മറ്റ് പ്രകൃതിയുടെ തീഷ്ണമായ കാഴ്ച്ചകളും ഈ ഡോക്യുമെൻ്ററിയിൽ
ഉൾക്കൊള്ളിച്ചിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button