പൊന്നാനി ഹാർബറിലും താനുർ ഹാർബറിലും മുഴുവൻ സമയവും
പ്രവർത്തിക്കുന്ന തീരദേശ പോലീസ് സഹായകേന്ദ്രം തുറന്നു
തീരസുരക്ഷയ്ക്കാണ് മുന്തിയ പരിഗണന. ഒപ്പംതീരദേശ വാസികളെ ചേർത്തു നിർത്തുകയും വേണം. ഇതാണ് തീരദേശ പോലീസ് വിഭാവനം ചെയ്യുന്ന പ്രവർത്തനം.ഇതിനായി കൊച്ചിയിലെ തീരസുരക്ഷാ ആസ്ഥാനത്തു നിന്നും കുറെയേറെ നിർദേശങ്ങളും വന്നു കഴിഞ്ഞു. ബീറ്റ് സമ്പ്രദായമാണ് ഇതിൽ പ്രധാനം.
പൊന്നാനി തീരദേശ പരിധിയിൽ തെക്കെ അറ്റത്തെ പോലീസ് സ്റ്റേഷനായ പെരുമ്പടപ്പുമുതൽ വടക്കെ അറ്റത്ത് പരപ്പനങ്ങാടി വരെയും. കാപ്പിരിക്കാട് മുതൽ കടലുണ്ടി പാലം വരെ പൊന്നാനി, തിരൂർ, താനൂർ പോലീസ് സ്റ്റേഷനുകളും ഉൾപ്പെടുന്ന അഞ്ച് പോലീസ് സ്റ്റേഷനുകളിലെ തീരദേശ മേഖലകളും 72 കിലോമീറ്റർ ദൂരമുണ്ട്. തീര കടലിൻ്റെ ബേയ്സ് ലൈനിൽ നിന്നും 12 നോട്ടിക്കൽ മൈൽ ദൂരത്തായും സ്ഥിതി ചെയ്യുന്നതാണ് പൊന്നാനി തീരദേശ പോലീസ് സ്റ്റേഷൻ്റെ അധികാര പരിധിയിലുൾപ്പെടുന്നത്. 24 ബീറ്റുകളായി തിരിച്ചു കഴിഞ്ഞു.24 പോലീസ് സേനാംഗങ്ങളെ ബീറ്റ് ഓഫീസർമാരായും 11 കോസ്റ്റൽ വാർഡൻമാരെ അസി. ബീറ്റ് ഓഫീസർമാരായും നിയോഗിച്ചിട്ടുണ്ട്.ഇവരുടെ പ്രവർത്തനം ബീറ്റുകളിൽ എത്തിക്കഴിഞ്ഞു.ഓരോ ബീറ്റിലെയും പ്രദേശങ്ങളുടെ പ്രാതിനിധ്യം ഓരോ പോലീസ് ഉദ്യോഗസ്ഥരിലും ഉറപ്പു വരുത്തി.
തീരദേശ പോലീസ് സ്റ്റേഷൻ പരിധിയിലെ എല്ലാ ഹാർബറിലും ഫിഷ് ലാൻ്റിംഗ് സെൻ്ററുകളിലും 24×7 എന്ന ക്രമത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ഹെൽപ്പ് ഡസ്ക്ക് പ്രവർത്തനമാരാംഭിച്ചു. പൊന്നാനി ഹാർബറിലും താനൂർ ഹാർബറിലും പരപ്പനങ്ങാടി ചാപ്പപ്പടിഫിഷ് ലാൻ്റിംഗ് സെൻ്ററിലും മുഴുവൻ സമയവും പ്രവർത്തിക്കുന്ന തീരദേശ പോലീസ് സഹായകേന്ദ്രം തുറന്നു. ഇവിടുങ്ങളിൽ ഹാർബർ സുരക്ഷാസമിതികൾ എന്ന പേരിൽ കമ്മിറ്റികൾ രൂപീകരിച്ചു. പൊന്നാനി തീരദേശ പോലീസ് ഇൻസ്പെക്ടർ എസ്.എച്ച് .ഒ.ചെയർമാനായും അതാത് ബീറ്റ് ഏരിയാ യിലെ ബീറ്റ് ഓഫീസറായ പോലീസുദ്യോഗസ്ഥൻ കൺവീനറുമാണ്. ഹാർബർ സുരക്ഷാസമിതികളിൽ അതാത് പ്രദേശത്തെ കൗൺസിലർ / മെമ്പർമാർ ,അംഗങ്ങളും ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ്, മത്സ്യഫെഡ്, ഹാർബർ എൻജീനീയറിംഗ് വിഭാഗം എന്നിവർ ഉദ്യോഗസ്ഥ പ്രതിനിധികളും ബോട്ടുടമ ,വള്ളം ഉടമ മറ്റു മത്സ്യ ബന്ധന – വിപണന മേഖലയിലെ തൊഴിലാളി പ്രതിനിധികളും മറ്റുമൊക്കെയാണ് അംഗങ്ങൾ. 24 മണിക്കൂറും ഹാർബറുകളിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡസ്ക്ക് മത്സ്യ ബന്ധനത്തിന് കടലിൽ പോകുന്ന യാനങ്ങളുടെ വിവരങ്ങൾ ശേഖരിക്കും. മത്സ്യ ബന്ധനത്തിന് കടലിൽ പോകുന്നവരുടെയും വരുന്നവരുടെയും ബോട്ടുടമകളുടെയും വള്ളങ്ങളുടെയും വിവരങ്ങൾ രജിസ്റ്ററിൽ സീരിയൽ നമ്പർ: തിയ്യതി/സ്ഥലം, ബോട്ടുകളുടെ പേര്, നമ്പർ, ഉടമകളുടെ പേരും മോബേൽ നമ്പറും ബോട്ട് ക്രൂസിൻ്റെ പേരും നമ്പറുകളും പോകുന്ന തിയതി/സമയം തിരിച്ചു വന്ന തിയ്യതിയും സമയവും ലാൻ്റിംഗ് പോയൻ്റ്, റിമാർക്സ് എന്ന ക്രമത്തിൽ രജിസ്റ്ററിൽ ചേർക്കും കഴിഞ്ഞ കാലയളവിൽ കടലിൽ പോയി അപകടത്തിൽപ്പെട്ട ബോട്ടുകാരുടെയും വള്ളക്കാരുടെയും കൃത്യമായ വിവരങ്ങൾ യഥാസമയം കിട്ടാതിരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു രജിസ്ട്രേഷന് ശ്രമം തുടങ്ങിയത്.