PONNANI

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ക്ഷീരവികസന വകുപ്പ് ക്ഷീര കർഷക സംഗമം നടന്നു

എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ക്ഷീരവികസന വകുപ്പ് ക്ഷീര കർഷക സംഗമം 2022-23 നടുവട്ടം വിവാ പാലസിൽ നടന്നു. കായിക ഫിഷറീസ് വകുപ്പ് മന്ത്രി
വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
എംഎൽഎ കെ ടി ജലീൽ അധ്യക്ഷത വഹിച്ചു. കന്നുകാലി പ്രദർശനം ഡയറി ക്വിസ് ഡയറി എക്സിബിഷൻ ക്ഷീരവികസന സെമിനാർ ക്ഷിര കർഷകരെ ആദരിക്കൽ പൊതുസമ്മേളനം വിവിധ ഓൺലൈൻ -ഓഫ് ലൈൻ മത്സരങ്ങൾ കലാപരിപാടികൾ നടന്നു. കന്നുകാലി പ്രദർശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.രാമകൃഷ്ണൻ എൻ ആർ അനീഷിന്റെ അധ്യക്ഷതയിൽ ഉദ്ഘാടനം ചെയ്തു.
ബ്ലോക്കിലെ മികച്ച ക്ഷീര കർഷകരെ ആദരിക്കലും മറ്റു മത്സരങ്ങളിൽ പങ്കെടുത്ത വിജയികൾക്ക് സമ്മാനദാനം മന്ത്രി വി അബ്ദുറഹിമാൻ എംഎൽഎ കെ ടി ജലീൽ തുടങ്ങിയ ജനപ്രതികൾ ചേർന്ന് നിർവഹിച്ചു. വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്ങിൽ മജീദ് ,തവനൂർ പഞ്ചായത്ത് പ്രസിഡണ്ട് നസീറ, ഡെപ്യൂട്ടി ഡയറക്ടർ ഷീബകമർ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഗായത്രി, പ്രേമലത, പത്തിൽ അഷറഫ്, BDO രാജീവ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കറവപ്പശുക്കളിലെ മതി നിരീക്ഷണം സാംക്രമിക രോഗങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി പ്രോഗ്രാം കോഡിനേറ്റർ കൃഷി വിജ്ഞാൻ മലപ്പുറം ഡോ. ഇബ്രാഹിംകുട്ടി ക്ലാസ് എടുത്തു. വൈകിട്ട് വിവിധ കലാപരിപാടികളോടുകൂടി സമാപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button