Local newsPONNANI
പൊന്നാനി ഫിഷിംഗ് ഹാർബറിൽ നടക്കുന്ന സംയുക്ത ഈദ് ഗാഹിന് ഒരുക്കങ്ങൾ പൂർത്തിയായി
പൊന്നാനി: കൊവിഡ് മഹാമാരിക്ക് ശേഷമെത്തുന്ന ചെറിയ പെരുന്നാളിന് ഈദ് ഗാഹുകൾ ഒരുങ്ങുന്നു. കഴിഞ്ഞ
രണ്ട് വർഷമായി കോവിഡിന്റെ സാഹചര്യത്തില്‍ പെരുന്നാള്‍ നിസ്കാരം പള്ളികളിലോ ഈദ് ഗാഹുകളിലോ ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ പെരുന്നാളിന് കൊവിഡ് നിയന്ത്രണങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തിൽ പെരുന്നാൾ നാമസ്കാരം സംഘടിപ്പിക്കും.
പൊന്നാനി ഫിഷിംഗ് ഹാർബറിൽ നടക്കുന്ന സംയുക്ത ഈദ് ഗാഹിന്റെ ഒരുക്കങ്ങൾ ഇതിനോടകം പൂർത്തിയായി.
ഫിഷിംഗ് ഹാർബറിൽ പെരുന്നാൾ ദിനത്തിൽ രാവിലെ ഏഴ് മണിക്കാണ് പെരുന്നാൾ നമസ്‌കാരം ആരംഭിക്കുക.
ഖത്തീബ് കൗൺസിൽ ചെയർമാൻ ഇ.എം. മുഹമ്മദ് അമീനാണ് ഈ വർഷത്തെ ഈദ് ഗാഹ് ഖുത്തുബക്ക് നേതൃത്വം നല്‍കുന്നത്. പൊന്നാനിയിലെയും പരിസരത്തെയും ഈദ് ഗാഹുകളുടെ ഏകീകരണം എന്ന നിലയിലാണ് സമുയുക്ത ഈദ് ഗാഹ് ക്രമികരിച്ചത്.