PONNANI

പൊന്നാനി നഗരസഭയുടെ സേവനങ്ങൾക്കിനി ഹരിത കർമ്മ സേനയ്ക്ക് യൂസർഫി നൽകണം

പൊന്നാനി നഗരസഭയുടെ സേവനങ്ങൾ ലഭിക്കാൻ ഹരിത കർമ്മ സേനയ്ക്ക് യൂസർഫീ നൽകണം. പൊന്നാനി നഗരസഭാ കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.

പ്ലാസ്റ്റിക് മാലിന്യ സംസ്കരണ രംഗത്ത് കർമ്മ നിരതരായ ഹരിത കർമ്മ സേനയ്ക്ക് യൂസർഫീ നൽകുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. നഗരസഭയിൽ നിന്ന് ലഭിക്കുന്ന സാക്ഷ്യം പത്രങ്ങൾ അടക്കമുള്ള രേഖകൾക്ക് ഇനി ഹരിത കർമ്മ സേനയ്ക്ക് യൂസർ ഫീ നൽകിയ രേഖ ഹാജരാക്കണം. പ്ലാസ്റ്റിക് നൽകാൻ ഇല്ലാത്തവർ അത് സംബന്ധിച്ചുള്ള ബന്ധപ്പെട്ട ഹരിത കർമ്മ സേനയുടെ സാക്ഷ്യ പത്രം ഹാജരാക്കിയാൽ മതി.

നഗരസഭാ കൗൺസിൽ യോഗത്തിൽ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ എം.ആബിദ, രജീഷ് ഊപ്പാല, ഷീനാസുദേശൻ, ഒ. ഷംസു, ടി. മുഹമ്മദ് ബഷീർ. കൗൺസിലർമാരായ മുഹമ്മദ് ഫർഹാൻ ബിയ്യം, കെ. ഗിരീഷ് കുമാർ, നഗരസഭാസെക്രട്ടറി എസ്. സജിറൂൻ, മുനിസിപ്പൽ എഞ്ചിനീയർ രഘു തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button