PONNANI
പൊന്നാനി നഗരസഭയിലെ 83 അങ്കണവാടികളിൽ ഇനി മുട്ടയും പാലും;
പൊന്നാനി നഗരസഭയിലെ 83 അങ്കണവാടികളിൽ ഇനി മുട്ടയും പാലും;
കുറ്റിക്കാട് കടവ് അങ്കണവാടിയിൽ പദ്ധതിയുടെ ഉദ്ഘാടനം നടന്നു
പൊന്നാനി: പോഷകബാല്യം പദ്ധതിവഴി നഗരസഭയിലെ 83 അങ്കണവാടികളിലും മുട്ടയും പാലും നൽകുന്നതിന് തുടക്കമായി. ഒരു ഗ്ലാസ് പാൽ വീതം തിങ്കൾ, വ്യാഴം ദിവസങ്ങളിലും ചൊവ്വ, വെള്ളി ദിവസങ്ങളിൽ മുട്ടയും നൽകുന്നതാണ് പദ്ധതി. മിൽമ, പ്രാദേശിക ക്ഷീര സൊസൈറ്റി, കുടുംബശ്രീ, ക്ഷീരകർഷകർ എന്നിവർ വഴി ഈ പദ്ധതിക്ക് ആവശ്യമായ പാൽ അങ്കണവാടികളിൽ നേരിട്ട് എത്തിക്കും.
ഏഴാം വാർഡിലെ സെന്റർ നമ്പർ 77 കുറ്റിക്കാട് കടവ് അങ്കണവാടിയിൽ പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർഥൻ നിർവ്വഹിച്ചു. രജീഷ് ഊപ്പാല അധ്യക്ഷതവഹിച്ചു. സി.വി. സുധ, സി.ഡി.പി.ഒ. എൻ. കമറുന്നീസ, പ്രമീള, ഷബ്ന, കെ. നീന, ലക്ഷ്മി, സുഭദ്ര, കെ. മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.