Local newsPONNANI
പച്ചക്കറി കൃഷി പ്രോത്സാഹനത്തിന് പൊന്നാനി മാതൃക
മൺചട്ടിയിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു
ഈശ്വരമംഗലത്തുള്ള നഗരസഭാ മുനിസിപ്പൽ നഴ്‌സറിയിൽ നടന്ന വിതരണോദ്ഘാടനം നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടി.മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല, വർക്കിംഗ് ഗ്രൂപ്പ് ചെയർപേഴ്‌സൺ ഷാലി പ്രദീപ്, കൗൺസിലർമാരായ കെ.വി ബാബു, എ. അബ്ദുൽ സലാം, കൃഷി ഓഫീസർ പ്രദീപ്, ഐ.സി.എസ്.ആർ കോ-ഓർഡിനേറ്റർ പ്രൊഫ. ഇമ്പിച്ചികോയ തങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.