PONNANI
പൊന്നാനി കടലില്‍ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി
പൊന്നാനി : കടലില്‍ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. പൊന്നാനി അഴീക്കല്‍ ലൈറ്റ് ഹൗസിന് സമീപ ഭാഗത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പച്ച ഷര്‍ട്ടും, കറുപ്പ് ജീന്‍സ് പാന്റുമാണ് ധരിച്ചിരിക്കുന്നത്. മത്സ്യതൊഴിലാളികള്‍ മൃതദേഹം കരക്കെത്തിച്ച് പൊന്നാനി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.