BREAKING NEWSPONNANI

പൊന്നാനിയിൽ യുവതിയെ കൊലപ്പെടുത്തിയത് ഷാൾ കഴുത്തിൽ മുറുക്കിയെന്ന് സമ്മതിച്ച് ഭർത്താവ്.

പൊന്നാനി: പൊന്നാനി സ്വദേശി മാറാപ്പാന്റെ അയ്യൂബ് എന്നവരുടെ മകൾ ഫാത്തിമ (22) ആണ് മരിച്ചത്.
സംഭവത്തിൽ യുവതിയുടെ ഭർത്താവ് മുഹമ്മദിനെ (24) പിടികൂടിയതായി പൊന്നാനി എസ്ഐ ബിബിൻ പറഞ്ഞു.
ഫാത്തിമയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.
ഹാർബർ പരിസരത്ത് ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നതിനിടെ, പൊന്നാനി ഡിവൈഎസ്പി സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള സംഘം മുഹമ്മദിനെ പരപ്പനങ്ങാടിയിൽ നിന്നും പിടികൂടുകയായിരുന്നു.

ഇന്നലെ രാത്രി പത്തുമണിയോടുകൂടി മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് യുവതിയെ കണ്ടിരുന്നു.
ഇന്ന് രാവിലെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്. പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പരിസരപ്രദേശങ്ങളിലെ സിസിടിവി ഉള്‍പ്പെടെ പരിശോധിച്ച പോലീസ് പ്രതിയെ തിരിച്ചറിയുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button